മൂവാറ്റുപുഴയുടെ ചരിത്രത്താളുകളിലേയ്ക്ക് നടന്നു കയറാന്‍ തീവ്രശ്രമത്തില്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥി അഡ്വ സി.എന്‍. പ്രകാശ്. മുന്നണി പോരാട്ട ശൈലിക്കും രാഷ്ട്രീയ കോലാഹലങ്ങള്‍ക്കും ബദലായി തികച്ചും ശാന്തവും അക്ഷോഭ്യവുമായ സൗമ്യ സാന്നിധ്യമായി മണ്ഡലത്തിലെ ജനമനസ്സുകളില്‍ സ്ഥാനം നേടുകയാണ് ഈ ചെറുപ്പക്കാരന്.
ഇടത്തോട്ടുമില്ല വലത്തോട്ടുമില്ല മുന്നോട്ട് തന്നെ എന്ന ട്വന്റി ട്വന്റിയുടെ മുദ്രാവാക്യവും നെഞ്ചിലേറ്റി തെരഞ്ഞെടുപ്പു ഗോദായിലിറങ്ങിയ അഡ്വ. സിഎന്‍ പ്രകാശ് മുവാറ്റുപുഴക്കാരുടെ നെഞ്ചില്‍ സ്ഥിരപ്രതിഷ്ഠ നേടുന്നതിലുള്ള തീവ്രശ്രമത്തിലാണ്. ഇന്ന് പോത്താനിക്കാട്ടു പഞ്ചായത്തിലൂടെ തന്റെ പ്രചരണ പരിപാടികള്‍ക്ക് സ്വയം നേതൃത്വം വഹിച്ചു കൊണ്ട് വ്യാപാര സ്ഥാപനങ്ങളിലും ആരാധനാലയങളിലും മറ്റു ജന സാന്നിധ്യ ഇടങ്ങളില്ലെല്ലാം കടന്നുചെന്ന് തന്റെ സ്ഥാനാര്‍ത്ഥിത്വം ഏറ്റു പറഞ്ഞ് വോട്ടഭ്യര്‍ത്ഥിച്ചു.

ട്വന്റി ട്വന്റിയുടെ അഴിമതി രഹിത കേരളമെന്ന ആശയം പൊതുജനങ്ങളിലെത്തിയ്ക്കാന് ലഘുലേഖകളും വിവരണ പത്രികയുമായി ട്വന്റി ട്വന്റിയുടെ സുസജ്ജമായ ടീമംഗങ്ങള്‍ ഒപ്പമുണ്ട്. അഴിമതി രഹിതമായി നമ്മുടെ നാടിനെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന ട്വന്റി ട്വന്റി ലീഡര്‍ സാബു എം ജേക്കബിന്റെ കാഴ്ചപ്പാടുകളും മാതൃകകളും ഇതിനോടകം സമൂഹ മധ്യത്തില്‍ ചര്‍ച്ചയായിട്ടുണ്ട്.


