പായിപ്ര: പായിപ്ര ഗ്രാമപഞ്ചായത്ത് 21 ആം വാര്‍ഡ് കുടുംബശ്രീ വാര്‍ഷികവും ഓണാഘോഷവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും നടത്തപ്പെട്ടു. പഞ്ചായത്ത് മെമ്പര്‍ സുകന്യ അനീഷ് അദ്ധ്യക്ഷത വഹിച്ച യോഗം ഡോ: മാത്യു കുഴല്‍ നാടന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. എഡിഎസ് പ്രസിഡന്റ് സിനി പ്രസാദ് സ്വാഗതം ആശംസിച്ചു.
കുടുംബശ്രീ ലോകത്തിന് തന്നെ മാതൃക ആയിട്ടുള്ള ഒരു വനിതാ കൂട്ടായ്മയാണ് എന്നും അത് കൊണ്ട് തന്നെ കുടുംബശ്രീക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുത്ത് നിലനിര്‍ത്തേണ്ടത് ഞങ്ങളു കടമയാണ് എന്നും ഡോ: മാത്യൂ കുഴല്‍ നാടന്‍ എംഎല്‍എ പറഞ്ഞു.
തുടര്‍ന്ന് പ്ലസ് ടു, എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി ജില്ലാ പഞ്ചായത്തംഗം ഷാന്റി എബ്രഹാം എന്നിവര്‍ ചേര്‍ന്ന് ആദരിക്കുകയും അതിന് ശേഷം കുടുംബശ്രീ അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാകായിക മത്സരക്കള് നടത്തപ്പെടുയും ചെയ്തു.
കോവിഡ് മൂലം കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ആഘോഷം കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും കുട്ടികള്‍ക്കും പുത്തന്‍ ഉണര്‍വേകി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റീന സജി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് എംസി വിനയന് പഞ്ചായത്തംഗം എല്‍ജി റോയി സിഡിഎസ് മെമ്പര്‍ മഞ്ജു കരുണാകരന് മറ്റ് എഡിസ് /സിഡിഎസ് അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു. എഡിഎസ് സെക്രട്ടറി രാധാമണിചന്ദ്രന് നന്ദി പറഞ്ഞു.


