കരമന: കോവിഡ് ബാധിച്ച് മരിച്ച ഷാനാവാസിന്റെ മൃതദേഹം സ്വന്തം സ്ഥാനത്ത് ഖബറടക്കാന്‍ സന്മനസ്സ് കാണിച്ച് കരമന ജുമാം മസ്ജിദ് മാതൃകയായി. പക്ഷാഘാതം ബാധിച്ച് രണ്ടാഴ്ച്ചകള്‍ക്ക് മുമ്പ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഷാനാവാസ് കോവിഡ് 19 ബാധിക്കപ്പെട്ട് രണ്ട് ദിവസത്തിനു മുമ്പ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
തിരഞ്ഞെടുപ്പ് സമയത്ത് നിഴലായി കുടെ നിന്ന ഷാനവാസിന്റെ ആത്മാവിന് നിത്യശാന്തി നേര്‍ന്നും മാതൃകയായ കരമന ജുമാം മസ്ജിദിന്റെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചും കൗണ്‍സിലര്‍ കരമന അജിത്തിന്റെ കുറിപ്പ്.
കരമന ജുമാം മസ്ജിദ് ഒരു മാതൃകയായി…..
കരമന കോവിഡ് 19 ആദ്യ മരണം
ഷാനവാസ്…
പക്ഷാഘാതം ബാധിച്ച് കഴിഞ്ഞ രണ്ടാഴ്ച്ചകള്‍ക്ക് മുമ്പ് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ച പ്രിയ സഹോദരന് കോവിഡ് 19 ബാധിക്കപ്പെട്ട് രണ്ട് ദിവസത്തിനു മുമ്പ് മരണപ്പെട്ടു.
കോവിഡ്
പ്രോട്ടോകോള്‍ അനുസരിച്ച് ബോഡി മറവ് ചെയ്യുവാന്‍ കരമന വലിയപള്ളി കമ്മറ്റി തയ്യാറായി .
അതിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജില്‍ നിന്നും PP കിറ്റ് ധരിച്ച് ഞാനും, ഹെല്‍ത്ത് ഇന്സ്പെടര്ന്മാരായ ജിഷയും, മഞ്ജുവും കുടി ഷാനാവാസിന്റെ യശശരീരം ഏറ്റു വാങ്ങി.
കരമനയിലെ പള്ളി പരിസരത്ത് മരണം നടന്നാല്‍ ഏതു രാത്രിയിലും എന്നെ ഖബറടക്കം യഥാസമയം വിളിച്ചു പറഞ്ഞിരുന്ന എന്റെ ഷാനാവാസ് ….
വലിയ പള്ളിയുടെ സ്മശാനത്ത് പല മുസ്ലിം സഹോദരങ്ങളുടെയും ഖബറടക്കം കഴിഞ്ഞ് ശ്മശാനത്ത് തന്നെ നെടുവീര്‍പ്പിട്ട് ഇരിക്കുന്ന ആ നല്ല മനുഷ്യ സ്നേഹിയേ… കൊറോണ ബാധിച്ച് മരണപ്പെടുമ്പോള്‍ ശ്മശാനം അനുവദിക്കാത്ത നമ്മുടെ നാടുകളുള്ളപ്പോള് …
സ്വന്തം സ്ഥാനത്ത് ഖബറടക്കാന്‍ സന്മനസ്സ് കാണിച്ച് കരമന ജുമാം മസ്ജിദ് ഒരു മാതൃകയായി.
വലിയ ആരവങ്ങളൊന്നും ഇല്ലാതെ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ഇന്നലെ രാത്രി ഖബറടക്കി.
കഴിഞ്ഞ എന്റെ തിരഞ്ഞെടുപ്പ് സമയത്ത് എന്റെ നിഴലായി കുടെ നിന്ന എന്റെ പ്രിയ സഹോദരന് ഷാനാവാസിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
Karamana Ajith , Councillor


