പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ് നവീകരണം പരിഗണനയിലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. 1981 സെപ്റ്റംബര്‍ ആറിന് ഉദ്ഘാടനം കഴിഞ്ഞ് പ്രവര്‍ത്തനമാരംഭിച്ച കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ് കാലപ്പഴക്കം മൂലം ശോചനീയ അവസ്ഥയിലാണ്. ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാര്‍ ഉപയോഗിക്കുന്നതും നൂറുകണക്കിന് ദീര്‍ഘദൂര സര്‍വീസുകള്‍ കടന്നു പോകുന്നതുമായ ഡിപ്പോയുടെ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി ചെയ്ത് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും സുരക്ഷ ഉറപ്പ് വരുത്തുമെന്ന് ആന്റണി രാജു പറഞ്ഞു.
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനോട് അനുബന്ധമായിട്ടുള്ള പരിസര പ്രദേശങ്ങളുടേയും നവീകരണം അത്യന്താപേക്ഷിതമാണ്. ബസ് സ്റ്റാന്റ് നവീകരിക്കേണ്ടതിന്റെ ആവശ്യകത അറിയിച്ചു കൊണ്ട് പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി അസി. ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ നല്കിയ വിവരങ്ങളുടെ പകര്‍പ്പിനോടൊപ്പം വിശദ വിവരങ്ങള്‍ അടങ്ങിയ കത്ത് തുടര്‍ നടപടികള്‍ക്കായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ കൈമാറി.
കാലപ്പഴക്കത്താല്‍ ബില്‍ഡിങ്ങിന്റെ റുഫ് പൊട്ടി പൊളിഞ്ഞ് അടര്‍ന്നു വീഴുന്നത് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും അപകടം സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊളിഞ്ഞ് നില്ക്കുന്ന കോണ്‍ക്രീറ്റ് അടര്‍ത്തി മാറ്റി പ്ലാസ്റ്റര്‍ ചെയ്ത് ബില്‍ഡിംഗ് പെയിന്റ് ചെയ്യേണ്ടതുണ്ട്. ഈ ബില്‍ഡിംഗ് നിര്‍മ്മിക്കുന്ന സമയത്ത് പ്ലംബിങ്ങിന് ഇരുമ്പ് പൈപ്പുകളാണ് ഉപയോഗിച്ചിരുക്കുന്നത്. കാലപ്പഴക്കത്താല്‍ ഇവ തുരുമ്പെടുത്ത് ലീക്കായിട്ടുണ്ട്. ഇത് മാറ്റി പിവിസി പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കേണ്ടതുണ്ട്.
വൃത്താകൃതിയിലുള്ള ബില്‍ഡിംഗില്‍ മഴവെള്ളം കെട്ടിടത്തിന്റെ അകത്ത് വീണ് ഓടവഴി പുറത്തേക്ക് പോകുന്ന സംവിധാനത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ ഓടകള്‍ അടഞ്ഞ് കിടത്തിനാല് ബില്ഡിഗിനകത്ത് വെള്ളക്കെട്ടുണ്ടാവുകയും മലമൂത്രവിസര്‍ജ്ജ ഞങ്ങള്‍ ഈ വെളളത്തില്‍ കലരുന്നതിനും ഇടയാകുന്നു. ഓട തുറന്ന് തടസ്സങ്ങള്‍ നീക്കി സുഗമമായി വെള്ളം ഒഴുകിപ്പൊവുന്നതിനുള സംവിധാനം ഏര്‍പ്പെടുത്തേണ്ടത് ആണ്. വര്‍ക്ക്ഷോപ്പ് ബില്‍ഡിംഗിന്റെ മേച്ചില്‍ നടത്തിയിട്ടു ഉള് ആസ്ബറ്റോസ് ഷീറ്റ് ഉപയോഗിച്ചാണ്. കാലപ്പഴക്കത്താല്‍ ഇവ പൊട്ടി വെളളം അകത്തേക്ക് വീഴുന്ന സ്ഥിതിയുണ്ട്. കാറ്റിലും മഴയിലും സ്ഥാനഭംഗം സംഭവിച്ചാലും പൊട്ടിപ്പോയാലും ടി ഷീറ്റുകള്‍ മാറ്റുന്നതിന് സാധിക്കുകയില്ല.
വര്‍ക്ക്ഷോപ്പ് പരിസരത്തെ കാടുകള്‍ വെട്ടിതെളിച്ച് മണ്ണിട്ട് നികത്തി മാറ്റി, കോണ്‍ക്രീറ്റ് ചെയ്തത് ബസ്സുകള്‍ സുഗമമായി പാര്‍ക്ക് ചെയ്യുന്നതിന് സംവിധാനം എര്‍പ്പെടുത്തുന്നതോടൊപ്പം ആധുനിക യന്ത്ര സംവിധാനങ്ങളുടെ സഹായത്തോടെ മെയിന്റനന്‍സ് കാര്യക്ഷമമാക്കണം. എംസി റോഡിലൂടെ പോകുന്ന നൂറ് കണക്കിന് വാഹനങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിന് കൂടുതലായും എത്തുന്നത് ഈ ഡിപ്പോയിലാണ്. കൂടാതെ വര്‍ക്ക്ഷോപ്പിന്റെ തറയിലെ ഓയിലും മാറ്റി വൃത്തിയാക്കി അപകടങ്ങള്‍ കുറയ്ക്കുന്നതിന് സംവിധാനം എര്‍പ്പെടുത്തേണ്ടതുണ്ട്.
ജീവനക്കാരുടെ വിശ്രമ മുറികള്‍ ടൈല്‍ വിരിച്ച് വൃത്തിയാക്കുന്നതിനും, കട്ടിലുകളും അനുബന്ധ സാമഗ്രികള്‍ ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കണം. രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന ഡിപ്പോയാണ് ഇപ്പോള്‍ പൈപ്പു വെള്ളമാണ് എല്ലാ ആവശ്യത്തിനും ഉപയോഗിക്കു ന്നത്. ഇത് പഴകിയ ഇരുമ്പ് പൈപ്പിലൂടെ വരുന്നതിനാല്‍ കുടിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ഉള്ളത്. നിലവിലുളള കിണര്‍ മണ്ണിടിഞ്ഞും മറ്റും ഉപയോഗ ശൂന്യമായിരിക്കുന്നു. ആയത് ശുചീകരിച്ച് റിങ്ങ് ഇറക്കി സംരക്ഷിച്ച് മോട്ടോര്‍ സ്ഥാപിച്ചാല്‍ വാട്ടര്‍ ചാര്‍ജ്ജ് ദിനത്തില്‍ നല്ല തുക പ്രതിമാസം ലാഭിക്കുത്തിന് സാധിക്കു.
ഫ്യുവല്‍ പമ്പിനോട് ചേര്‍ന്ന് എതാണ്ട് 35 മീറ്ററോളം മതില് ഇടി പോയിട്ടുണ്ട്. ഇത് പുതുക്കി നിര്‍മ്മിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കേണ്ടതുണ്ട്. ബസ്സ് പാര്‍ക്കി ഗ്രൗണ്ടിലും വര്‍ക്ക് ഷോപ്പ് പരിസരത്തും ആവശ്യമായ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനും ക്രമീകരണങ്ങള്‍ നടത്തേണ്ടതുണ്ട്. കൂടാതെ മാലിന്യ സംസ്കരണ സംവിധാനങ്ങളും സ്ഥാപിക്കേണ്ടത് അത്യവശ്യമാണ്. സമഗ്രഹ വികസനത്തിന് കാത്തിരിക്കുകയാണ് പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് എന്നും രണ്ടു കോടി രൂപ ചെലവു വരുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ ഗതാഗത വകുപ്പ് മന്ത്രിയുടെ സന്ദര്‍ശനം ഉടനെ ഉണ്ടാകുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അറിയിച്ചു.


