ലോക ഭൗമദിനത്തില്‍ ട്രീ എന്ന പരിസ്ഥിതി സംഘടനയുടെ ഭാഗമായ പീപ്പിള്‍സ് ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ വിവിധയിനം ഫല വൃക്ഷത്തൈകള്‍ നട്ടു. മൂവാറ്റുപുഴ എക്സൈസ് റേഞ്ച് ഓഫീസിന്റെയും ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിലാണ് വൃക്ഷത്തൈകള്‍ നട്ടത്. ഭൗമദിന ആഘോഷത്തിന്റെ ഭാഗമായി വൃക്ഷത്തൈ നടുന്നതിന്റെ ഉദ്ഘാടനം മൂവാറ്റുപുഴ എക്സൈസ് ഇന്‍സ്പെക്ടര്‍ പ്രസാദ് മാത്യു നിര്‍വ്വഹിച്ചു.
സംസ്ഥാന എക്സൈസ് വകുപ്പിന്റെ വിമുക്തി പദ്ധതിയുടെ ഭാഗമായി പൊതുയിടങ്ങളില്‍ ഒരു വൃക്ഷ തൈ വീതം നടുക എന്നതാണ് ‘മരം ഒരു ലഹരി’ എന്ന പദ്ധതിയുടെ ലക്ഷ്യം. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൂവാറ്റുപുഴ ഇറിഗ്രേഷന്‍ പ്രോജക്റ്റിന്റെ ഭാഗമായിരുന്ന സ്ഥലത്ത് മാലിന്യങ്ങള്‍ കൊണ്ട് ഇടുന്നത് പതിവായിരുന്നു. ഇതിനൊരു അറുതി വരുത്തുകയും മരണമടയുന്ന വരുടെ ഓര്‍മ്മയ്ക്കായി ഒരു വൃക്ഷത്തൈ നട്ട് ഭൂമിയ്ക്ക് തണലാകുക എന്ന ലക്ഷ്യത്തോടെ കുറച്ച് ചെറുപ്പക്കാര്‍ ചേര്‍ന്ന് 2012 ല്‍ തുടക്കം കുറിച്ചതാണ് ഈ ട്രീ എന്ന പരിസ്ഥിതി സംഘടന. ഇവിടെ അഞ്ഞൂറിലധികം ഫലവൃക്ഷത്തൈകള്‍ നട്ട് സംരക്ഷിക്കുന്നുണ്ട്.

നാല്‍പ്പാമര കപ്പല്ക്കുന്ന്, നക്ഷത്ര വനം, ദശമൂല ബട്ടര്‍ഫ്ലൈ ഗാര്ഡന്, ഫ്രൂട്ട്സ് ഗാര്ഡന്, ക്രിത്രിമ മഴ പെയ്യിക്കുന്ന പുല്ലാന്തി ഹട്ട്, റോക്ക് ഗാര്ഡന് തുടങ്ങി നിരവധി ഗാര്‍ഡനുകളുമുണ്ട്. വൈകുന്നേരങ്ങളില്‍ കുടുംബ സമേതം ഇവിടെ വന്നാല്‍ ശുദ്ധവായു ശ്വസിയ്ക്കാമെന്ന് ട്രീ കോര്‍ഡിനേറ്റര്‍ അഡ്വ. ദീപു ജേക്കബ് പറഞ്ഞു.
പ്രിവന്റീവ് ഓഫീസര്‍മാരായ കെ. എസ് ഇബ്രാഹിം, പി. ഇ. ബഷീര്‍,ട്രീ കോര്‍ഡിനേറ്റര്‍ അഡ്വ.ദീപു ജേക്കബ്, സെക്രട്ടറി ജേക്കബ് ജോര്‍ജ്,ഈസ്റ്റ് മാറാടി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം പ്രോഗ്രാം ഓഫീസര്‍ സമീര്‍ സിദ്ദീഖി.പി,സിവില്‍ എക്സ്സൈസ് ഓഫീസര്‍ പി.എന്‍.ഭാസി, വനിത സിവില്‍ എക്സ്സൈസ് ഓഫീസര്‍ ടിനു ജോര്‍ജ്, വിനോദ് വി.റ്റി, എന്‍എസ്എസ് വോളന്റിയര്‍ അനന്യ വിനോദ് തുടങ്ങിയവര്‍ നേതൃത്വം നല്കി.


