മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥി സുന്ദര പത്രിക പിന്‍വലിച്ചിട്ടില്ലെന്ന് റിട്ടേണിംഗ് ഓഫിസര്‍. സുന്ദര പത്രിക പിന്‍വലിച്ചുവെന്ന് ഇന്നലെ ബിജെപി അവകാശപ്പെട്ടിരുന്നു.
പത്രിക പിന്‍വലിക്കാന്‍ നാമ നിര്‍ദേശം ചെയ്തവരുടെ ഒപ്പ് ആവശ്യമാണ്. എന്നാല്‍ സുന്ദര സുന്ദര പത്രിക പിന്‍വലിച്ചിട്ടില്ലെന്ന് മാത്രമല്ല ഇപ്പോഴും അഞ്ജാത വാസത്തിലാണ്. മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
സുന്ദരയെ കാണാനില്ലെന്ന വാര്‍ത്ത പുറത്ത് വരുന്നത് ഇന്നലെയാണ്. സ്ഥാനാര്‍ഥി കെ.സുന്ദരയെ ഫോണില്‍ പോലും ലഭികുന്നില്ലെന്നു ജില്ല പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ സുന്ദരയ്ക്ക് ബിജെപി പ്രവര്‍ത്തകരുടെ സമ്മര്‍ദം ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുന്ദരയെ കാണാതായത്.
ശനിയാഴ്ച വൈകീട്ട് മുതല്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നാണ് ബിഎസ്പി ജില്ലാ നേതൃത്വത്തിന്റെ പരാതി. എന്നാല്‍ സുന്ദരയും, കുടുംബവും ബിജെപിയില്‍ ചേര്‍ന്നുവെന്ന് ബിജെപി നേതൃത്വം പറയുന്നു.