മൂവാറ്റുപുഴ: കോവിഡ് പ്രതിസന്ധിയില്‍ കിഴക്കന്‍ മേഖലയിലുള്ളവര്‍ക്കായി മൂവാറ്റുപുഴയില്‍ കോവിഡ് സെന്റര്‍ സജ്ജമാക്കുമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ അറിയിച്ചു. നിലവില്‍ എറണാകുളത്ത് അമ്പലമുകളിലാണ് കേന്ദ്രീകൃത ക്വാറന്റൈന് സൗകര്യമൊരുക്കിയിരിക്കുന്നത്. ഇവിടെക്ക് കിഴക്കന്‍ മേഖലയിലെ രോഗികളെത്തുക ബുദ്ധിമുട്ടാവും. രോഗികളുടെ
യാത്ര ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായിട്ടാണ് മൂവാറ്റുപുഴയില്‍ കോവി ഡ് സെന്റര്‍ ഏര്‍പ്പെടുത്തുകയെന്നും എം എല്‍ എ അറിയിച്ചു ,
കോവിഡ് പ്രതിസന്ധി മറികടക്കാന്‍ മന്ത്രി പി. രാജീവിന്റെ നേതൃത്വത്തില്‍ ജില്ലാതല അവലോകന യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ മണ്ഡലങ്ങളിലെ കോവിഡ് പ്രതിസന്ധി സംബന്ധിച്ച് അതാത് എംഎല്‍എമാര്‍ സംസാരിച്ചു. അമ്പലമുകളിലാണ് ജില്ലയിലെ ഹോം ക്വാറന്റൈന് സൗകര്യമൊരുക്കിയിരിക്കുന്നതെന്ന് മന്ത്രി യോഗത്തെ അറിയിച്ചു.
ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്ക് അമ്പലമുകളിലെ ക്വാറന്റൈന് കേന്ദ്രത്തില്‍ എത്തുന്നതിനുള്ള വാഹന സൗകര്യമടക്കമുള്ള ബുദ്ധിമുട്ടുകള്‍ എംഎല്‍എ അറിയിച്ചു.
കിഴക്കന്‍ മേഖലയിലെ രോഗികളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി മൂവാറ്റുപുഴയില്‍ ക്വാറന്റൈന് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് മാത്യു കുഴല്നാടന് മന്ത്രിയെ അറിയിച്ചു. തുടര്‍ന്ന് കിഴക്കന്‍ മേഖലയ്ക്കായി മൂവാറ്റുപുഴയില്‍ കോവിഡ് സെന്റര്‍ സജ്ജമാക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
പിന്നീട് നടന്ന എച്ച്.എം.സി. യോഗത്തില്‍ എംഎല്‍എ ഈ വിഷയം അവതരിപ്പിച്ചു. 50 കിടക്കകളുള്ള കോവിഡ് സെന്റര്‍ മൂവാറ്റുപുഴയില്‍ ഒരുക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് എച്ച്എംസിയോട് മാത്യു കുഴല്നാടന് എംഎല്‍എ ആവശ്യപ്പെടുകയും ചെയ്തു.


