മൂവാറ്റുപുഴ: മുറിക്കല്‍ ബൈപാസിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രത്യഘാത പഠനം ആരംഭിച്ചതായി ഡോ. മാത്യു കുഴല്നാടന് എംഎല്‍എ അറിയിച്ചു. സര്‍ക്കാര്‍ നിയോഗിച്ച കളമശ്ശേരി രാജഗിരി ഔട്ട് റീച്ച് ആണ് പഠനം നടത്തുന്നത്. ജനുവരി അവസാനത്തോട് കൂടി പഠനം പൂര്‍ത്തീകരിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ഇതിന് മുന്‍പായി ഏറ്റെടുക്കേണ്ട സ്ഥല ഉടമകളുടെ പൊതു അഭിപ്രായ രൂപീകരണം നടത്തും. ഇവരുടെ പരാതികള്‍ കേട്ട് അതിനുള്ള നിര്‍ദ്ദേശങ്ങള്‍ കൂടി അടങ്ങിയ അവസാന റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് സമര്‍പ്പിക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു. ജനുവരി മധ്യത്തോട് കൂടി ഏറ്റെടുക്കേണ്ട ഭൂമിയുടെ സര്‍വ്വേ നടപടി ക്രമങ്ങള്‍ പൂര്‍ണ്ണമായും റവന്യു വകുപ്പ് പൂര്‍ത്തീകരിക്കും.


