ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പായിപ്ര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മണ്മറഞ്ഞു പോയ മുന്‍ കാല നേതാക്കളെ അനുസ്മരിക്കുന്ന സമ്മേളനവും മണ്ഡലം കമ്മിറ്റി ഓഫീസിന്റെ രണ്ടാം ഘട്ട നിര്‍മ്മാണ ഉദ്ഘാടനവും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നിര്‍വഹിക്കും. ഇന്ന് വൈകിട്ട് 4.00 മണിക്കാണ് ഉദ്ഘാടനം. മണ്ഡലം പ്രസിഡന്റ് കെകെ ഉമ്മര്‍ അദ്ധ്യക്ഷത വഹിക്കും.
പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി സ്വാഗതം ആശംസിക്കും. ഡീന്‍ കുര്യാക്കോസ് എംപി, മാത്യു കുഴല്നാടന് എംഎല്‍എ, ജോസഫ് വാഴയ്ക്കന്, ഉല്ലാസ് തോമസ്, പിപി എല്‍ദോസ്, എ മുഹമ്മദ് ബഷീര്‍, ജോയി മാളിയേക്കല്‍, കെഎം പരീത്, കെഎം സലീം, പിഎസ് സലീം ഹാജി, അബ്രഹാം തൃക്കളത്തൂര്‍, കെപി ജോയി തുടങ്ങിയവര്‍ സംസാരിക്കും.