മൂവാറ്റുപുഴ: തുടര്‍ച്ചയായി ഇന്ധന വില വര്‍ധിപ്പിയ്ക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ ഐക്യട്രേഡ് യൂണിയന് സമരസമിതിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴയില്‍ 30 കേന്ദ്രങ്ങളില്‍ ചക്ര സ്തംഭന സമരം നടത്തി. മൂവാറ്റുപുഴ കച്ചേരിത്താഴത്ത് സിഐടിയു ജില്ലാ പ്രസിഡന്റ് പി ആര് മുരളീധരന് ഉദ്ഘാടനം ചെയ്തു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി എം ഇസ്മയില്‍, സിഐടിയു ഏരിയ സെക്രട്ടറി സി കെ സോമന്, എഐടിയുസി മണ്ഡലം സെക്രട്ടറി കെ എ സനീര്‍ എന്നിവര്‍ സംസാരിച്ചു.
നെഹൃ പാര്‍ക്കില്‍ എഐടിയുസി സംസ്ഥാന സെക്രട്ടറി പി രാജു ഉദ്ഘാടനം ചെയ്തു. വാഴപ്പിള്ളിയില്‍ നടന്ന സമരം സിഐടിയു ഏരിയ പ്രസിഡന്റ് എം എ സഹീര്‍ ഉദ്ഘാടനം ചെയ്തു. പി ഒ ജംഗ്ഷനില്‍ നടത്തിയ സമരം ഐഎന്‍ടിയുസി ജില്ലാ വൈസ് പ്രസിഡന്റ് പി എം ഏലിയാസ് ഉദ്ഘാടനം ചെയ്തു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പരിസരത്ത് യു ആര് ബാബു ഉദ്ഘാടനം ചെയ്തു. പോത്താനിക്കാട് ഐ എന്‍ റ്റി യു സി ണല്‍ പ്രസിഡന്റ് ജോണ്‍ തൊരുവത്ത് ഉദ്ഘാടനം ചെയ്തു. മാറാടി മണ്ണത്തൂര്‍ കവല, ആരക്കുഴ മാളികപ്പീടിക, ആനിക്കാട് ചിറപ്പടി,വാഴക്കുളം ടൗണ്‍, കല്ലൂര്‍ക്കാട് ടൗണ്‍, കാലാമ്പൂര് ചിറപ്പടി, മുളവൂര്‍ കുറ്റിക്കാട്ട്ചാലിപ്പടി, പായിപ്ര കവല, വാളകം അമ്പലംപടി തുടങ്ങിയ 30 കേന്ദ്രങ്ങളിലായിരുന്നു സമരം.


