മൂവാറ്റുപുഴ: പൈനാപ്പിള്‍ കര്‍ഷകരുടെ ജീവന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡോ. മാത്യു കുഴല്നാടന് എം.എല്‍.എ ചൊവ്വാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ നെഹ്റു പാര്‍ക്കില്‍ ഉപവസിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉപവാസ സമരം ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം മുന്‍ മന്ത്രി പി.ജെ. ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം. സലിം, വി.ടി. ബല്‍റാം എക്സ് എം.എല്‍.എ. തുടങ്ങിയ യു.ഡി.എഫ് നേതാക്കള്‍ പ്രസംഗിക്കും.
യു.ഡി.എഫ്. നേതാക്കളും, ജനപ്രതിനിധികളും സമരത്തില്‍ പങ്കെടുക്കുമെന്ന് നിയോജക മണ്ഡലം ചെയര്മാന് അഡ്വ. കെ.എം. സലിം, കണ്‍വീനര്‍ കെ.എം. അബ്ദുള്‍ മജീദ് എന്നിവര്‍ അറിയിച്ചു.


