മുവാറ്റുപുഴ: വനിത ജനപ്രതിനിധികള്‍ നാടിന് മാതൃകയെന്ന് ഡോ മാത്യു കുഴല്നാടന് എംഎല്‍എ. അടുക്കളയില്‍ നിന്ന് ഭരണ നേതൃത്വത്തിലേക്ക് സ്ത്രീകള്‍ മുന്നോട്ട് വരുന്നത് സമൂഹത്തിന് വലിയ സന്ദേശമാണ് നല്‍കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുവാറ്റുപുഴ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി (മാസ്സ്) ഏര്‍പ്പെടുത്തിയ പ്രഥമ നവജീവന്‍ അവാര്‍ഡ് കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബുവിന് നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാസ്സ് ബോര്‍ഡ് ചെയര്മാന് ഡോ പ്രൊഫ ജോസക്കുട്ടി ജെ ഒഴുകയില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ മുഖ്യ അതിഥി ആയിരുന്നു. ഡോ ഫാ ആന്റണി പുത്തന്‍കുളം പ്രഭാഷണം നടത്തി. മാസ്സ് ട്രഷറര്‍ എല്‍ദോ ബാബു വട്ടകാവില്, ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് കെ പി വര്‍ഗീസ്, മാസ്സ് ബോര്‍ഡ് വൈസ് ചെയര്മാന് ബാബുരാജ് വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു.


