മൂവാറ്റുപുഴ: ജോലിമാറ്റം ലഭിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന അധ്യാപകനെ സ്നേഹത്താല്‍ വീര്‍പ്പുമുട്ടിച്ച് നാട്ടുകാരും വിദ്യാര്‍ഥികളും. മാറ്റം സ്വന്തം സ്വദേശത്തേക്കാണെങ്കിലും നാട്ടുകാരുടെ സ്നേഹവും യാത്രയപ്പും അധ്യാപകന് നോവായി മാറി. 2019 മുതല്‍ 2022 സെപ്തംബര്‍ വരെ മുളവൂര്‍ ഗവ.യു.പി സ്കൂളില്‍ അറബി അധ്യാപകനായി സേവനം അനുഷ്ഠിക്കുകയായിരുന്നു മുഹമ്മദ് അബ്ദുല്‍ ഹസീബ് മാഷ്.
തുടര്‍ന്ന് ഏതാനും മാസങ്ങളായി ചെറുവട്ടൂര്‍ ഗവ.യു പി സ്കൂളിലും സേവനം അനുഷ്ടിച്ച് വരുകയായിരുന്നു. മലപ്പുറം സ്വദേശിയായ മാഷ് ഒരു നാടിന്റെയാകെ ആദരവും സ്നേഹവായ്പ്പും ഏറ്റുവാങ്ങിയാണ് നാട്ടിലേക്ക് പോകുന്നത്. സ്ഥലമാറ്റം വിവരം അറിഞ്ഞതിനുശേഷം ഒരാഴ്ചയിലധികമായി രക്ഷിതാക്കളും വിദ്യാര്‍ഥികള്‍ ഒറ്റക്കും സംഘമായും യാത്രയയക്കാന്‍ ഹസീബ് മാസ്റ്ററുടെ മുളവൂരിലെ വാടക വീട്ടിലെത്തുന്നുണ്ട്. ഗവ.യു പി സ്കൂള്‍ പി.ടി.എ, മുളവൂര്‍ ബദറുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റി, എസ്.ടി.യു, പ്രവാസി ലീഗ്, വിവിധ രാഷ്ട്രിയ സാമൂഹ്യ ക സംഘടനകള്‍, സ്കൂളുകളിലെ സഹപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ രക്ഷിതാക്കള്‍, അയല്‍വാസികള്‍, പൗരപ്രമുഖര്‍ എന്നിവരുടെ നേത്രത്വത്തില്‍ വിവിധ യാത്രഅയപ്പ് പരിപാടികളും സംഘടിപ്പിച്ചിരുന്നു.
നിറഞ്ഞ കണ്ണുകളേടെയാണ് കുട്ടികളും രക്ഷിതാക്കളും മാഷിനെ യാത്രാ യാക്കാന്‍ എത്തുന്നത്. എവിടെ പോയാലും ഞങ്ങളെ മറക്കരുതെന്നാണ് കുരുന്നുകള്‍ കരഞ്ഞുകൊണ്ട് മാഷിനോട് പറയുന്നത്. ചിലരാവട്ടെ സമ്മാനപൊതിയുമായിട്ടും മാഷിനെ കാണാന്‍ എത്തുന്നു. മൂന്നുവര്‍ഷം കൊണ്ട് ഒരു നാടിന്റേയാകെ ഹൃദയം കവര്‍ന്ന അധ്യാപകന് ഹസീബ് ഇന്ന് കുടുംബത്തോടൊപ്പം ജന്മനാടായ മലപ്പുറം ആനമങ്ങാട്ടേക്ക് യാത്ര തിരിക്കുമ്പോള്‍ ഒരിക്കല്‍ കൂടി ഞങ്ങള്‍ വരുമെന്നും വീട്ടുസാധനങ്ങള്‍ ഉള്‍പ്പടെ വാഹനത്തിലേക്ക് കയറ്റുന്നത് ഞങ്ങളായിരിക്കണമെന്നും ഉറപ്പുവാങ്ങിയാണ് മാഷിന്റെ വീട്ടിലെത്തിയ ചിലര്‍ മടങ്ങിയത്.


