മൂവാറ്റുപുഴ : മോദിയെ മാറ്റു ഇന്ത്യയെ രക്ഷിയ്ക്കു എന്ന മുദ്രവാക്യം ഉയര്‍ത്തി പിടിച്ചുകൊണ്ട് സിപിഐ മാറാടി ലോക്കല്‍ കമ്മറ്റിയുടെ നേതൃത്തത്തില്‍ കാല്‍നട പ്രതിക്ഷേധ ജാഥ നടത്തി. ലോക്കല്‍ സെക്രട്ടറി പി.എസ് ശ്രീശാന്ത് ജാഥാ ക്യാപ്റ്റനായും മഹിളാ സഘം ലോക്കല്‍ സെല്ട്ടറി ജിമോള്‍ വൈസ് ക്യാപ്റ്റനായും മണ്ഡലം സെക്രട്ടറിയേറ്റ് അംഗം പോള്‍ പൂമറ്റം ജാഥ ഡയറയ്ക്കറായും നടത്തിയകാല്നട ജാഥ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം വിന്‍സന്‍ ഇല്ലിയ്ക്കന് ഉത്ഘടനം ചെയ്തു.മാറാടി ലോക്കലില്‍ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയ ജാഥ മാറാടി മണ്ണത്തൂര്കവലയില് സമാപിച്ചു.
സമാപന സമ്മേളനം വച്ച് സിപിഐ ജില്ല എക്ലി അഗം കെഎ നവാസ് ഉത്ഘാടനം ചെയ്തു. പി,എസ് ശിവന് സ്വാഗതം ആശംസിച്ചു ,ജില്ലകമ്മറ്റിഅംഗം പി.കെ ബാബുരാജ് മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കന്‍ ,മണ്ഡലം കമ്മറ്റിഅംഗം ഷാജി അലിയാര് ,ജി മോട്ടിലാല്‍, പിഎസ്് റജിമോന്‍ ,എഐറ്റിയുസി മണ്ഡലം വൈസ്പ്രസിഡന്റ് കെകെ ഗിരീഷ് , ബന്‍സി മണിത്തോട്ടം പികെ ജയന് തുടങ്ങിയവര്‍സംസാരിച്ചു


