മൂവാറ്റുപുഴ: കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഫണ്ട് അനുവദിച്ച് നിര്‍മ്മാണം ആരംഭിച്ച കക്കടാശ്ശേരി- കാളിയാര്‍ റോഡിന്റെയും മൂവാറ്റുപുഴ തേനി റോഡിന്റെയും നിര്‍മ്മാണം വേഗത്തിലാക്കണമെന്ന് സിപിഐ മൂവാറ്റുപുഴ മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
രണ്ട് ദിവസങ്ങളിലായി പി.പി. മുസ്തഫ പിള്ള നഗറില്‍ നടന്ന സമ്മേളനം മണ്ഡലം സെക്രട്ടറിയായി ജോളി പൊട്ടക്കലിനെ തെരഞ്ഞെടുത്തു. 25 -അംഗ മണ്ഡലം കമ്മറ്റി അംഗങ്ങളേയും 28- അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.
സിപിഐ ജില്ലാ സെക്രട്ടറി പി. രാജു, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ബാബു പോള്‍, കെ.കെ. അഷറഫ്, എന്‍. അരുണ്‍, എസ്. ശ്രീകുമാരി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി, ഇ.കെ. ശിവന്, ജില്ലാ എക്സിക്യുട്ടീവ് അംഗം എല്‍ദോ എബ്രഹാം, ജില്ലാ കമ്മിറ്റി അംഗം പി.കെ. ബാബുരാജ് എന്നിവര്‍ സംസാരിച്ചു.


