മൂവാറ്റുപുഴ: നഗരസഭ പ്രദേശത്ത് നിലവില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 114 ആയി. 300 പേര് നിരീക്ഷണത്തില്‍ വീടുകളില്‍ കഴിഞ്ഞു വരുന്നു. അഞ്ച് പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ ഉളളത്.

2020 മാര്‍ച്ച് മുതല്‍ ഇന്നലെ വരെ നഗരസഭാ പ്രദേശത്ത് കോവിഡ് ബാധിച്ചത് 1503 പേര്‍ക്കാണ്. 60 വയസ്സിനു മുകളില്‍ പ്രായമുള്ള 3330 പേരും 45 വയസിനു മുകളിലുള്ള 3000 പേരും ഇതിനകം കോവിഡ് വാക്സിന് സ്വീകരിച്ചു കഴിഞ്ഞു. ശേഷിക്കുന്നത് ഏഴായിരത്തോളം പേരാണ്. വാക്സിന് ലഭ്യമാകുന്ന മുറക്ക് ഇവര്‍ക്കും നല്‍കുന്നതിന് നടപടി സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് നഗരസഭ.

