കുറവിലങ്ങാട്: ജില്ലയില്‍ പ്രതിദിനം കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ കോട്ടയം ജില്ലയിലെ ഏക സിഎഫ്എല്ടിഎസ്സില് രോഗികളുടെ രോഗം നിര്‍ണ്ണയിക്കുന്ന ആര്‍ടിപിസിആര്‍ ജീവനക്കാരുടെ കുറവുമൂലം നിര്‍ത്തലാക്കിയിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടു. ഉഴവൂര്‍ ഡോ കെ ആര് നാരായണന് സ്മാരക സ്പെഷ്യാലിറ്റി ആശുപത്രിയിലെ കോവിഡ് പരിശോധന വിഭാഗമായ ആര്‍ടിപിസിആര്‍ വളരെ ഉപകാരപ്രദമായിരുന്നു. ഇതാണ് മാസങ്ങളായി നിര്‍ത്തലാക്കിയത്.
കോവിഡ് വ്യാപനം കുറഞ്ഞപ്പോള്‍ ആരോഗ്യ വകുപ്പ് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൂടുതല്‍ ജീവനക്കാരെ നിയമിച്ചിരുന്നെങ്കിലും പിന്നീട് അവരെ എന്‍ആര്‍എച്ച്എം പിരിച്ച് വിട്ടതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം. ഉഴവൂര്‍ കെ ആര് നാരായണന് സ്മാരക സ്പെഷ്യാലിറ്റി ആശുപത്രിയിലെ കോവിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റ് കേന്ദ്രം ഉടന്‍ പുനരാരംഭിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു.


