മാറാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വി.എച്ച്.എസ് സ്കൂളിലെ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് വാക്സിനേഷന് നല്കി. പതിനഞ്ച് മുതല്‍ പതിനെട്ട് വയസ് വരെ പ്രായമുള്ളവര്‍ക്ക് നല്കുന്ന ആദ്യ ഡോസ് ആയിരുന്നു. കോവാക്സിന് എന്ന വാക്സിനായിരുന്നു എല്ലാവര്ക്കും നല്‍കിയത്.
നിലവിലെ സാഹചര്യത്തില്‍ ഈസ്റ്റ് മാറാടി സ്കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളും അധ്യാപകരും വാക്സിന് എടുത്തത് മാതൃകാപരമെന്ന് മാറാടി പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. അമര്‍ ലാല്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്തംഗം ഷാന്റി എബ്രഹാം മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബി, വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ബിജു കുര്യക്കോസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജിഷ ജിജോ, മദര്‍ പി.റ്റി.എ ചെയര്‍ പേഴ്സണ്‍ സിനിജ സനില്‍, ഓഫീസര്‍ ഡോ അമര്‍ലാല്‍, സീനിയര്‍ അസിസ്റ്റന്റുമാരായ ഡോ. അബിത രാമചന്ദ്രന് , ഗിരിജ എം.പി, പ്രോഗ്രാം ഓഫീസര്‍ സമീര്‍ സിദ്ദീഖി, സ്റ്റാഫ് സെക്രട്ടറി അനില്‍ കുമാര്‍, സ്കൂള്‍ കൗണ്‍സലര്‍ ഹണി വര്‍ഗീസ് അധ്യാപകരായ പൗലോസ് റ്റി, ഷീബ എം.എ, രതീഷ് വിജയന്, അനൂപ് തങ്കപ്പന്, ശ്യാം,പബ്ലിക് ഹെല്‍ത്ത് നഴ്സ് ഷീലാമ്മ, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ലില്ലിക്കുട്ടി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സതീഷ് കുമാര്‍ എസ്, സ്റ്റാഫ് നഴ്സുമാരായ സുനിത, അനു ജോര്‍ജ്, ആശാ വര്‍ക്കര്‍ മാരായ മിനി നോബിള്‍, നീതു തുടങ്ങിയവര്‍ നേതൃത്വം നല്കി.