കൗണ്‍സിലര്‍മാര്‍ക്ക് പതിനായിരം രൂപ വീതം നല്‍കിയിട്ടില്ലെന്ന് തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പന്. തന്നെ മാനസികമായി തകര്‍ക്കാനുള്ള ശ്രമം തുടങ്ങിയിട്ട് ഏറെ നാളായി. ഇവര്‍ കൈമാറിയ കവറില്‍ പേരോ ഒപ്പോ ഇല്ലാത്ത പരാതിയെന്നും അജിത തങ്കപ്പന് പറഞ്ഞു. കൂടുതല്‍ ഓണക്കോടി ചിലര്‍ ആവശ്യപ്പെട്ടു. മാനനഷ്ടക്കേസ് നല്‍കുമെന്നും അജിത പറഞ്ഞു.
നഗരസഭയില്‍ ഓണക്കോടിയോടൊപ്പം 43 കൗണ്‍സിലര്‍മാര്‍ക്കും പതിനായിരം രൂപ വെറുതെ നല്‍കിയെന്നാണ് ആരോപണം. പണത്തിന്റെ ഉറവിടത്തില്‍ സംശയം തോന്നിയ പതിനെട്ട് കൗണ്‍സിലര്‍മാര്‍ പണം തിരിച്ച് നല്കി. ചെയര്‍പേഴ്സന്റെ നടപടിയില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതിയും നല്കി.
ഭരണപക്ഷ പ്രതിപക്ഷ വ്യത്യാസമില്ലാതെ 43 കൗണ്‍സിലര്‍മാര്‍ക്കും 15 ഓണക്കോടിയോടൊപ്പം പതിനായിരം രൂപയായിരുന്നു സമ്മാനം. നാല് സ്വതന്ത്രന്മാരുടെ പിന്തുണയില്‍ യുഡിഎഫ് അധികാരത്തിലിരിക്കുന്ന തൃക്കാക്കര നഗരസഭയിലെ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പനാണ് അംഗങ്ങള ഓരോരുത്തരെയായി ക്യാബിനില്‍ വിളിച്ച് സ്വകാര്യമായി പണമടങ്ങിയ കവര്‍ കൈമാറിയത്. നഗരസഭയ്ക്ക് ഇങ്ങനെയൊരു ഫണ്ടില്ലെന്നിരിക്കെ ഈ പണം എവിടെ നിന്നെന്നാണ് അംഗങ്ങളുെട സംശയം.
അതിനിടെ നഗരസഭ നല്കിയ ഓണക്കോടി 10 ആശാവര്‍ക്കര്‍മാര്‍ തിരികെ നല്കി. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ഒരു ആശാവര്‍ക്കറെ അവഗണിച്ചെന്നാണ് പരാതി. എന്നാല്‍ ഓണക്കോടി തിരിച്ചുനല്‍കിയത് പ്രതിപക്ഷ അനുഭാവമുള്ള ആശാ വര്‍ക്കര്‍മാരെന്നും അധ്യക്ഷ മറുപടി.


