മൂവാറ്റുപുഴ: ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് ചെയര്മാന് ആയുള്ള ഇടുക്കി കെയര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച മരച്ചീനി കൃഷി കോവിഡ് രോഗികള്‍ക്ക് ആശ്വാസം ആകുന്നു. വിളവെടുത്ത കപ്പ കോവിഡ് ബാധിച്ച് ബുദ്ധിമുട്ടിനുഭവിക്കുന്നവരുടെ വീട്ടില്‍ എത്തിച്ച് നല്കി നാടിനൊപ്പം നില്‍ക്കുകയാണ് ഇടുക്കി കെയര്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തകര്‍.
ഇടുക്കി കെയര്‍ ഫൗണ്ടേഷന് ആയവന മണ്ഡലം കണ്‍വീനര്‍ ജെയിംസ് എന്‍ ജോഷിയുടെ അധ്യക്ഷതയില്‍ ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ് വിളവെടുപ്പ് നടത്തി ഉദ്ഘാടനം നിര്‍വഹിച്ചു.
കഴിഞ്ഞ വര്‍ഷമാണ് ആയവനയില്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മരച്ചീനി കൃഷി ആരംഭിച്ചത്. ആയവനയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൃഷിക്ക് നേതൃത്വം കൊടുത്തത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അജയ് ചാക്കോച്ചന് സൗജന്യമായി നല്കിയ കൃഷിയിടത്തിലാണ് കൃഷി ഇറക്കിയത്.
കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ സമീര്‍ കോണിക്കല്‍, സുഭാഷ് കടയ്ക്കോട്, ജീമോന്‍ പോള്‍, മേഴ്സി ജോര്‍ജ്. രമ്യ പിആര്‍, ജോജോ ജോസഫ്, സുബിന് ജോസ്, താരിഖ് അസീസ്, ആന്റണി വിന്‍സെന്റ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.


