മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോക്ക് പിന്തുണ അറിയിച്ച് എറണാകുളം ഡിസിസിയുടെ മുന്‍ ജനറല്‍ സെക്രട്ടറി ബി ജയകുമാര്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. കുന്നത്തുനാട്ടില്‍ അനധികൃത സ്വത്ത് സമ്പാദന വിവാദത്തിലും, കൊറോണ കിറ്റിലും തട്ടിപ്പു നടത്തിയ വിപി സജീന്ദ്രനെ വീണ്ടും സ്ഥാനാര്ത്തിയായി പരിഗണിച്ച കെപിസിസി നേതൃത്വത്തിന്റെ നടപടിയില്‍ പ്രതിക്ഷേധിച്ചു കൂടിയാണ് ജയകുമാറിന്റെ രാജി.
കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവച്ച് എന്‍സിപിയില്‍ ചേര്‍ന്ന പിസി ചാക്കോയുമായി കൂടിയാലോചിച്ച് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹമെന്നും ജയകുമാര്‍ അറിയിച്ചു.

2014ല്‍ കുന്നത്തുനാട് യൂത്ത് കോണ്‍ഗ്രസ് അസംബ്ലി പ്രസിഡന്റായി മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ജയകുമാറിനെ 2007 ല്‍ രാഹുല്‍ ഗാന്ധി സ്വരൂപിച്ച രാഹുല്‍ ബ്രിഗേഡില്‍ സംസ്ഥാന കോഡിനേറ്ററായും, പിന്നീട് വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ദേശീയ കോഡിനേറ്ററായും നിയമിച്ചിരുന്നു. അതിനു ശേഷമാണ് ജയകുമാറിനെ എറണാകുളം ഡിസിസിയുടെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചത്.
യൂത്ത് കോണ്‍ഗ്രസ്സ് സംഘടനാ തിരഞ്ഞെടുപ്പിലും കുന്നത്തുനാട്ടില്‍ വിജയം നേടിയതോടെ ജയകുമാര്‍ ഗ്രൂപ്പ് മാനേജര്‍മാരുടെ കണ്ണിലെ കരടായി മാറി. തുടര്‍ന്ന് 2019 ല്‍ അദ്ദേഹത്തെ ഡിസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കുകയായിരുന്നു. 15 വര്‍ഷത്തെ നാവിക സേനയിലെ സേവനത്തിനു ശേഷമാണ് ജയകുമാര്‍ കോണ്‍ഗ്രസിനൊപ്പം പൊതു പ്രവര്‍ത്തനം ആരംഭിച്ചത്.


