മൂവാറ്റുപുഴ: മൂവാറ്റുപുഴയെ സംബന്ധിച്ച് കാലങ്ങളായി മുഴങ്ങിക്കേള്‍ക്കുന്ന വികസന പദ്ധതികളാണ് മുറിക്കല്ല് ബൈപ്പാസ്, നഗര വികസനം എന്നിവ. എന്നാല്‍ ഇവയുടെ വികസനം കാലങ്ങളായി മുടങ്ങിക്കിടക്കുകയായിരുന്നു. ഇപ്പോഴിതാ ഡോ. മാത്യുകുഴല്‍നാടന്റെ എംഎല്‍എയുടെ സമര്‍ഥമായ ഇടപെടലുകളിലൂടെ ഈ പദ്ധതികള്‍ പുനരാരംഭിക്കുന്നു. മുടങ്ങിപ്പോയ മുറിക്കല്ല് ബൈപ്പാസ് നിര്‍മാണം പുനരാരംഭിക്കാനുള്ള സാധ്യത തേടി സാമൂഹ്യ പ്രത്യാഘാത പഠനം നടത്താന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.
എംസി റോഡിലെ 130 കവലയില്‍ നിന്ന് കടാതി വരെയുള്ള മുറിക്കല്ല് ബൈപ്പാസിനു വേണ്ടി വരുന്ന സ്ഥലം ഏറ്റെടുക്കാന്‍ സാധിക്കുമോ എന്നാണ് പരിശോധിക്കപ്പെടുന്നത്. രാജഗിരി ഔട്ട് റീച്ചിനെയാണ് സാമൂഹ്യാഘാത പഠനം നടത്തുന്നതിനു നിയോഗിച്ചിട്ടുള്ളത്. രണ്ടുമാസത്തെ കാലാവധിയാണ് അവര്‍ക്ക് നല്‍കിയിരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ സ്ഥലമേറ്റെടുപ്പ് പൂര്‍ണമായി നടന്നാല്‍ മാത്രമേ മുറിക്കല്ല് ബൈപ്പാസ് യാഥാര്‍ഥ്യമാവൂ.
മാറാടി, വെള്ളൂര്‍ കുന്നം മേഖലയില്‍ നിന്നായി 3.1274 ഹെക്ടറാണ് വേണ്ടി വരുന്ന സ്ഥലം. ഇതിനോടകം 0.1430 ഹെക്ടര്‍ സ്ഥലം മാറാടിയില്‍ നിന്നും 1.0296 ഹെക്ടര്‍ സ്ഥലം വെള്ളൂര്‍ കുന്നത്തുനിന്നും ഏറ്റെടുത്തു. ആകെ ഏറ്റെടുത്ത സ്ഥലം 1.7726 ഹെക്ടറാണ്. ഇനി വേണ്ടത് 1.9732 ഹെക്ടറാണ്. ഇതിനായുള്ള ജണഉ ഇന്സ്പെക്ഷന് നടന്നു കഴിഞ്ഞു.
സാധ്യതാ പഠനത്തിനു മാത്രമായി 50 ലക്ഷം രൂപയാണ് കിഫ്ബി വഴി മുടക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള സര്‍വേ രാജഗിരി ഔട്ട് റീച്ച് തിങ്കളാഴ്ച തന്നെ ആരംഭിക്കും. രണ്ടുമാസത്തിനുള്ളില്‍ പഠനം പൂര്‍ത്തിയാക്കാമെന്ന് രാജഗിരി ഔട്ട് റീച്ച് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം റവന്യു വകുപ്പും ഒരു സര്‍വേ നടത്തും. ഇതുപൂര്ത്തിയായാലേ സ്ഥലമേറ്റെടുപ്പ് അടക്കമുള്ള കാര്യങ്ങള്‍ ചെയ്യാനാകൂ. മുറിക്കല്ല് ബൈപ്പാസിന്റെ പ്രൊജക്ട് കോസ്റ്റ് 59.97 കോടി രൂപയാണ്. ഇതില്‍ കടാതി പാലം നിര്‍മാണത്തിനായി ഇതുവരെ 14 കോടിയിലേറെ രൂപ ചെലവഴിച്ചിട്ടുണ്ട്.
മറ്റൊരു പ്രധാനപ്പെട്ട പദ്ധതിയാണ് നഗര വികസനം. ഇതിനോടകം തന്നെ നഗരവികസനത്തിനായുള്ള സ്ഥലമേറ്റെടുപ്പും മറ്റും തുടങ്ങിക്കഴിഞ്ഞു. ഇതിലേക്കായി മാറാടി, വെള്ളൂര്‍ കുന്നം മേഖല കളില്‍ നിന്ന് 47.03 ആര് സ്ഥലമാണ് വേണ്ടത്. ഇതില്‍ 34. 95 ആര് സ്ഥലം ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിനു നല്‍കിയിട്ടുണ്ട്. ഇനി വേണ്ടത് 12.08 ആര് ആണ്. ആകെ പദ്ധതി ചെലവ് 32. 14 കോടി രൂപയാണ്.


