പുത്തന്‍കുരിശ് :അധികൃതരുടെ ഒത്താശയോടെ കാണിനാട് രാജര്‍ഷി കവലയ്ക്ക് സമീപം നടക്കുന്ന മണ്ണെടുപ്പ് വീടുകള്‍ക്കു ഭീഷണിയായെന്നു പരാതി. വടവുകോട് – കാണിനാട് റോഡിന് സമീപം. ഏക്കര്‍ കണക്കിനു ഭൂമിയില്‍ നിന്ന് വെള്ള മണ്ണ് ഖനനം ചെയ്തു കൊണ്ടു പോവുന്നത് പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുമെന്നും ആക്ഷേപം ഉയര്‍ന്നു.
50 അടി ഉയരത്തില്‍ മണ്ണ് എടുത്തിട്ടുണ്ട്. പരിസ്ഥിതി ആഘാത പഠനം നടത്താതെ മണ്ണെടുപ്പിന് അനുമതി നല്‍കിയത് പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ചാലിക്കര ആറാട്ടുമല കോളനിക്കു സമീപമുള്ള മണ്ണെടുപ്പും ജനത്തിനു ദുരിതമായി. അമിത ലോഡുമായി വണ്ടികള്‍ വരിക്കോലി -കുഴിക്കാട് റോഡിലേക്ക് പ്രവേശിക്കുമ്പോള്‍ മണ്ണ് റോഡില്‍ വീഴുന്നതിനാല്‍ വഴിയാത്രക്കാരും വാഹനങ്ങളില്‍ പോക്കുന്നവരും ബുദ്ധിമുട്ട് അനുഭവിക്കുന്നു. റവന്യൂ വകുപ്പിലെ ചിലരുടെ ഒത്താശയോടെയാണ് മണ്ണെടുപ്പെന്നാണ് പരാതി.