പായിപ്ര: ബിജെപിയെ പുറത്താക്കു രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി സിപിഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സിപിഐ പായിപ്ര ലോക്കൽ കമ്മിറ്റിയുടെ നേത്യത്വത്തിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിപ്പിച്ചു. സിപിഐ ലോക്കൽ സെക്രട്ടറി കെ.കെ.ശ്രീകാന്ത് ക്യാപ്റ്റനും, ഷെബീർ റ്റി.എം, സനു വേണുഗോപാൽ എന്നിവർ വൈസ് ക്യാപ്റ്റനും, മണ്ഡലം കമ്മിറ്റി അംഗം ഷംസ് മുഹമ്മദ് ഡയറക്ടറുമായ കാൽ നട ജാഥ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ ഉദ്ഘാടനം ചെയ്തു.
പായിപ്ര സ്കൂൾ ജംഗ്ഷനിൽ ചേർന്ന യോഗത്തിൽ യോഗത്തിൽ ഇ.ബി. ജലാൽ അദ്ധ്യക്ഷതവഹിച്ചു പഞ്ചായത്തംഗം സക്കീർ ഹുസൈൻ സ്വാഗതം ആശംസിച്ചു. ജാഥ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ എറ്റുവാങ്ങി വൈകിട്ട് 6 ന് പേഴക്കാപ്പിള്ളിയിൽ സമാപിച്ചു. സമാപനയോഗം മഹിളാസംഘം സംസ്ഥാന സെക്രട്ടറി മുന്‍ എംഎല്‍എ ഇ.എസ് ബിജിമോൾ ഉദ്ഘാടനം ചെയ്തു.
വി.എം. നൗഷാദ് അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍
അൻഷാജ്തേനാലിസ്വാഗതം ആശംസിച്ചു .മഹിളാസംഘം സംസ്ഥാന സെക്രട്ടറി. ബാബുപോൾ മുന്‍ എംഎല്‍എ, പി.കെ. ബാബുരാജ്,ജോളി പൊട്ടക്കൻ,സീനാ ബോസ്, വിൻസന്റ് ഇല്ലിക്കൽ, കെ.പി. അലിക്കുഞ്ഞ്, കെ.ബി.നിസാർ, ഷാജി അലിയാർ, കെ.കെ.ശശിഎന്നിവർ പ്രസംഗിച്ചു


