ഇടുക്കിയില്‍ വീട്ടമ്മയുടെ വെട്ടേറ്റ് യുവാവിന്റെ കൈപ്പത്തി അറ്റു. അയല്‍ വാസികള്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കത്തിനൊടുവിലാണ് വീട്ടമ്മ യുവാവിനെ ആക്രമിച്ചത്.
അണക്കര ആശുപത്രിമേട് കറുകശേരില്‍ മനു (26) എന്ന യുവാവിനാണ് വെട്ടേറ്റത്. തുടര്‍ന്ന് കേസിലെ പ്രതിയും യുവാവിന്റെ അയല്‍ വാസിയുമായ പട്ടശേരിയില്‍ ജോമോള്‍ ഒളിവില്‍ പോയി. വെട്ടേറ്റ മനു എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ദീര്‍ഘനാളുകളായി ഇരു വീട്ടുകാരും തമ്മില്‍ വാക്കു തര്‍ക്കം നിലനിന്നിരുന്നതായാണ് റിപ്പോര്‍ട്ട്.


