കളമശ്ശേരിയില്‍ 500 കിലോ സുനാമി ഇറച്ചി പിടികൂടിയതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്ഥലത്ത് പൊലീസും നഗരസഭാ വിഭാഗവും നടത്തിയ സംയുക്ത റെയ്ഡില്‍ പിടിച്ചെടുത്ത ബില്ലുകളില്‍ നിന്നും ഹോട്ടലുകളുടെ പേര് വിവരങ്ങള്‍ നഗരസഭ പുറത്ത് വിട്ടു. 49 ഹോട്ടലുകളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കൊച്ചിയിലെ പ്രമുഖ ഹോട്ടലുകളും മാളുകളും പട്ടികയിലുണ്ട്.
49 ഹോട്ടലുകളിങ്ങനെ ⇓⇓
സ്ഥലത്ത് പൊലീസും നഗരസഭാ വിഭാഗവും നടത്തിയ സംയുക്ത റെയ്ഡില്‍ പിടിച്ചെടുത്ത ബില്ലുകളില്‍ നിന്നും നാല്‍പ്പതിലേറെ കടകളിലേക്ക് അഴുകിയ ഇറച്ചി വില്‍പ്പന നടത്തിയെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ ബില്ലുകളിലുള്ള ഹോട്ടലുകളുടെ പേര് വിവരങ്ങള്‍ കളമശ്ശേരി നഗരസഭ പുറത്ത് വിട്ടിരുന്നില്ല. പ്രതിപക്ഷത്തിന്റെയും ഡിവൈഎഫ്ഐയുടേയും പ്രതിഷേധത്തിന് പിന്നാലെയാണ് പേര് വിവരങ്ങള്‍ നഗരസഭ പുറത്ത് വിട്ടു. എന്നാല്‍ പട്ടിക അപൂര്‍ണമെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. ചില ഹോട്ടലുകളെ പട്ടികയില്‍ നിന്നും നഗരസഭ ഒഴിവാക്കിയെന്നും ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി.


