മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് 18-ാം വാര്‍ഡിലെ എസ് വളവ് – കൂരിക്കാവ് റോഡ് സഞ്ചാരയോഗ്യം ആക്കണമെന്ന ആവള്യം ശക്തമായി. എം. സി. റോഡില്‍ എസ് വളവില്‍ നിന്നും ആരംഭിച്ച് കൂരിക്കാവ്, പുന്നൊപ്പാടി, അമ്പലം പടി -വീട്ടൂര്‍ റോഡുമായി ബന്ധിപ്പിക്കുന്ന നൂറു കണക്കിന് സ്കൂള്‍ വിദ്യാര്‍ഥികള്‍ മദ്രസ വിദ്യാര്‍ഥികള്‍, നിരവധി സ്കൂള്‍ ബസുകള്‍ എന്നിവ ദിവസേന സഞ്ചരിക്കുന്ന ഈ റോഡ് കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി തകര്‍ന്ന് സഞ്ചാര യോഗ്യമല്ലാതായിട്ട്. റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച 4:30 ന് എസ് വളവില്‍ വെച്ച് പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കുമെന്ന് സമര സമിതി അറിയിച്ചു.
പായിപ്ര പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ആണ് ഈ റോഡ് സ്ഥിതി ചെയ്യുന്നത് എന്നുള്ളത് ഭരണ സമിതിയുടെ പ്രദേശ വാസികളോടുള്ള അവജ്ഞയാണെന്നും സമരസമിതി പറഞ്ഞു.
പ്രാദേശിക ഭരണ സമിതിയുടെ നിരുത്തരവാദിത്ത പരമായ നിലപാടും ഭരണ -ഉദ്യഗസ്ഥ -കരാര്‍ കൂട്ടുകെട്ടിന്റെ അഴിമതിയും സ്വാജനപക്ഷ പാതവും ഈ റോഡിന്റെ ശോചിയാവാസ്തക്കു കാരണമായി. പ്രദേശ വാസികള്‍ നിരവധി തവണ ബന്ധപ്പെട്ടവരെ ഈ വിഷയം ധരിപ്പിച്ചിട്ടുള്ളതാണ് കൂടാതെ നൂറ് കണക്കിന് രോഗികള്‍ക്ക് അഭയ കേന്ദ്രമായ തണല്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ക്ലിനിക് പ്രവര്‍ത്തിക്കുന്നതും ഈ പ്രദേശത്താണ്. ഇങ്ങനെയുള്ള അവസരത്തില്‍ ഇതിനെതിരെ ശക്തമായി പ്രതികരിക്കേണ്ട പ്രതി പക്ഷം പോലും നിശബ്ദരായിരുന്ന സന്ദര്‍ഭത്തിലാണ് പ്രദേശ വാസികള്‍ മുന്നിട്ടിറങ്ങി ഒരു കൂട്ടായ്മ രൂപീകരിച്ച് പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ട് വന്നിരിക്കുന്നത്.
വെള്ളിയാഴ്ച 4:30ന് എസ് വളവില്‍ വെച്ച് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചിരിക്കുന്നു. മുഴുവന്‍ പ്രദേശ വാസികളും ഈ റോഡിന്റെ ഉപഭോക്താക്കളും ഈ പ്രതിഷേധത്തില്‍ പങ്കെടുക്കണമെന്ന് സമര സമിതി അ്യര്‍ത്ഥിച്ചു.