കോഴിക്കോട് : യുവാവിന്റെ മരണത്തിനിടയാക്കിയ മണ്ണുമാന്തിയന്ത്രം പൊലീസ് സ്റ്റേഷനില്‍നിന്ന് കടത്തിയ സംഭവത്തില്‍ എസ്ഐക്ക് സസ്പെന്ഷന്.കോഴിക്കോട് മുക്കം പൊലിസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ നൗഷാദിനെതിരെയാണ് നടപടി.
അപകടക മരണ കേസില്‍ തൊണ്ടിമുതലായി കസ്റ്റഡിയിലെടുത്ത മണ്ണുമാന്തിയന്ത്രമാണ് മുക്കം പൊലീസ് സ്റ്റേഷന് കോമ്ബൗണ്ടില്‍ നിന്ന് കഴിഞ്ഞ ഏഴംഗസംഘം കടത്തിയത്. പൊലീസിന്റെ അറിവോടെയാണ് സ്റ്റേഷന് കോമ്ബൗണ്ടില്‍ നിന്ന് മണ്ണുമാന്തിയന്ത്രം മാറ്റിയത് എന്ന ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് സംഭവത്തില്‍ വകുപ്പ് തല അന്വേഷണം നടത്തിയിരുന്നു.
തുടര്‍ന്ന് എസ്ഐയെ സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരമേഖല ഡിഐജി ഉത്തരവിടുകയായിരുന്നു. തോട്ടുമുക്കത്ത് കഴിഞ്ഞമാസം 19ന് ഈ മണ്ണുമാന്ത്രിയന്ത്രമിടിച്ച് ബൈക്ക് യാത്രികനായ സുധീഷ് മരിച്ചിരുന്നു. പ്രദേശത്തെ ക്രഷര്‍ ഉടമയുടേതാണ് മണ്ണുമാന്തി യന്ത്രം. മണ്ണുമാന്തി യന്ത്രത്തിന് റജിസ്ര്ടേഷനോ മറ്റുരേഖകളോ ഇല്ലായിരുന്നു.


