മൂവാറ്റുപുഴ: സി.പി.ഐ മൂവാറ്റുപുഴ മണ്ഡലം സമ്മേളനത്തിന് ശനിയാഴ്ച തുടക്കമാകും. രണ്ട് ദിവസങ്ങളിലായി പി.പി. മുസ്തഫപിള്ള നഗറില്‍ (പോത്താനിക്കാട് ഇരുമ്പായില്‍ ഓഡിറ്റോറിയം) നടക്കുന്ന സമ്മേളനം സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി മുന്‍ എം.എല്‍.എ അഡ്വ.കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും.
സംസ്ഥാന എക്സിക്യുട്ടീവ് അംഗം എ.കെ.ചന്ദ്രന്, ജില്ലാ സെക്രട്ടറി പി.രാജു, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ബാബു പോള്‍, കെ.കെ.അഷറഫ്, എന്‍.അരുണ്‍, എസ്.ശ്രീകുമാരി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ.എന്‍.സുഗതന്, ഇ.കെ.ശിവന്, ജില്ലാ എക്സിക്യുട്ടീവ് അംഗം എല്‍ദോ എബ്രഹാം, ജില്ലാ കമ്മിറ്റി അംഗം പി.കെ.ബാബുരാജ് എന്നിവര്‍ പങ്കെടുക്കുമെന്ന് മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കല്‍ അറിയിച്ചു.


