മൂവാറ്റുപുഴ: പ്രധാനമന്ത്രിയുടെ ഗ്രാമീണ സഡക് യോജന പദ്ധതിയില്‍ (പി.എം.ജി.എസ്.വൈ) വേങ്ങച്ചുവട്- വടകോട്- കലൂര്‍ക്കാട് റോഡിന് 2 കോടി 28 ലക്ഷം രൂപയുടെ സംസ്ഥാനതല സാങ്കേതിക സമിതിയുടെ അനുമതി ലഭിച്ചതായും ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും ഡീന്‍ കുര്യോക്കോസ് എം.പി. അറിയിച്ചു.
സംരക്ഷണ ഭിത്തിയും ഓടയും ഉള്‍പ്പെടെ പി.എം.ജി.എസ്.വൈയുടെ പുതുക്കിയ മാനദണ്ഡ പ്രകാരമാണ് റോഡിന്റെ നിര്‍മ്മാണം നടക്കുകയെന്നും എം.പി അറിയിച്ചു. മഞ്ഞള്ളൂര്‍ കലൂര്‍ക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും മണിയന്ത്രം കോളനി ഉള്‍പ്പെടെ ആയിരക്കണക്കിന് പ്രദേശവാസികള്‍ക്ക് പ്രയോജന പ്രദമാകുന്ന റോഡിന്റെ നിര്‍മ്മാണത്തിന് ആവശ്യമായ നിര്‍ദേശങ്ങള്‍ ഡീന്‍ കുര്യാക്കോസ് എം.പി 2019-ലാണ് സമര്‍പ്പിച്ചത്. തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി റോഡിന്റെ പണികള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കുവാന്‍ കഴിയുമെന്ന് എം.പി. പറഞ്ഞു.


