കണ്ണൂര്‍ കീഴാറ്റൂരില്‍ വയല്‍ കിളികള്‍ക്ക് തിരിച്ചടി. തളിപ്പറമ്പ് കീഴാറ്റൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് എതിരെ വയല്‍ കിളി സ്ഥാനാര്‍ത്ഥി തോറ്റു. തളിപ്പറമ്പ് നഗരസഭയിലെ മുപ്പതാം വാര്‍ഡ് ആണ് കീഴാറ്റൂര്‍. കീഴാറ്റൂര്‍ സമര നായകന് സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ പി. ലതയായിരുന്നു ഇവിടെ വയല്‍ക്കിളി സ്ഥാനാര്‍ത്ഥി. വനിതാ സംവരണ വാര്‍ഡ് ആയിരുന്നു കീഴാറ്റൂര്‍.
85 ശതമാനത്തിലേറെ വോട്ട് എല്‍ഡിഎഫ് നേടി. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. വത്സലയാണ് ഇവിടെ ജയിച്ചത്. എല്‍.ഡി.എഫിന്റെ സിറ്റിംഗ് സീറ്റാണിത്. വയല്‍ക്കിളി സ്ഥാനാര്‍ഥിക്ക് യു.ഡി.എഫ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പിയും ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല. വയല്‍ നികത്തി ബൈപ്പാസ് നിര്‍മിക്കുന്നതിന് എതിരെ ആയിരുന്നു തളിപ്പറമ്പില്‍ വയല്‍ കിളികളുടെ സമരം.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് പുരോഗമിക്കുമ്പോള്‍ ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കം. 401 ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫാണ് മുന്നിട്ട് നില്‍ക്കുന്നത്. 329 ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫിനാണ് ലീഡ്. അതേസമയം 25 ഗ്രാമപഞ്ചായത്തുകളില്‍ ആണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്. ആകെ 941 ഗ്രാമപഞ്ചായത്തുകളാണ് കേരളത്തിലുള്ളത്.