കുന്നത്തുനാട്, കിഴക്കമ്പലം പഞ്ചായത്തുകളില്‍ ട്വന്റി-ട്വന്റിക്ക് മുന്നേറ്റം. കുന്നത്തുനാട് പഞ്ചായത്തില്‍ ഫലം വന്ന നാല് സീറ്റിലും ട്വന്റി ട്വന്റിക്കാണ് മുന്നേറ്റം. മുഴുവന്നൂര്‍ പഞ്ചായത്തില്‍ നാലാം വാര്‍ഡില്‍ ട്വന്റി, ട്വന്റി സ്ഥാനാര്‍ത്ഥി വിജയിച്ചു. തൃക്കളത്തൂര്‍, ഐക്കരനാട് പഞ്ചായത്ത് മൂന്നാം വാര്‍ഡ് എന്നിവിടങ്ങളില്‍ ട്വന്റ്റി-20 വിജയിച്ചു. അഞ്ച് പഞ്ചായത്തുകളിലാണ് ട്വന്റി, ട്വന്റി മത്സരിക്കുന്നത്. മുന്നണികള്‍ക്ക് വെല്ലുവിളിയുയര്‍ത്തിയാണ് കിഴക്കമ്പലത്ത് ഇക്കുറിയും ട്വന്റി ട്വന്റി മത്സരത്തിനിറങ്ങിയത്.
2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 19 സീറ്റുകളില്‍ 17 സീറ്റും ട്വന്റി ട്വന്റി നേടിയിരുന്നു. ഇത്തവണ ട്വന്റി ട്വന്റി നില മെച്ചപ്പെടുത്തുമോ എന്ന് വരും മണിക്കൂറില്‍ അറിയാം.