സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ നേരിടാന്‍ ദേശീയ ദുരന്ത പ്രതികരണ സേനയെ (എന്‍ഡിആര്‍എഫ്) നിയോഗിച്ചു. എറണാകുളം ഉള്‍പ്പെടെ അഞ്ച് ജില്ലകളിലേക്ക് അഞ്ച് സംഘങ്ങളേയാണ് നിയോഗിച്ചത്.
പ്രളയ സമാന സാഹചര്യമുണ്ടായാല്‍ നേരിടാന്‍ പരിശീലനം ലഭിച്ച സേനാംഗങ്ങള്‍ എല്ലാവിധ സുരക്ഷ ഉപകരണങ്ങളും ഉള്‍പ്പടെ സജ്ജമായിട്ടായിരിക്കും പ്രവര്‍ത്തിക്കുക.
എറണാകുളം ജില്ലയ്ക്ക് പുറമെ ഇടുക്കി, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഓരോ ടീമിനെ നിയോഗിച്ചിട്ടുണ്ട്.


