മൂവാറ്റുപുഴ: കല്ലൂര്‍ക്കാട്, നാഗപ്പുഴ പൈമറ്റം റോഡില്‍ പരുത്തിപാറയ്ക്ക് സമീപം കലുങ്ക് നിര്‍മാണത്തിനായി റോഡ് വെട്ടി പൊളിച്ചതിനെ തുടര്‍ന്ന് ഗതാഗത തടസം രൂക്ഷം, റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായാണ് പുതിയ കലുങ്ക് നിര്‍മ്മിച്ചിരിക്കുന്നത്. ഒരു മാസത്തോളമായി പ്രദേശ വാസികള്‍ റോഡ് വെട്ടി പൊളിച്ചിട്ടിരിക്കുന്നത് മൂലം യാത്ര ക്ളേശം അനുഭവിക്കുകയാണ്.
സ്ഥലം സന്ദര്‍ശിച്ച എംഎല്‍എ മാത്യു കുഴല്നാടന് പിഡബ്ല്യൂഡി ഉദ്യോഗസ്ഥരോട് ഉടന്‍ റോഡുപണി പൂര്‍ത്തിയാക്കി നാട്ടുകാര്‍ക്ക് തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് പ്രൊഫ: ജോസ് അഗസ്റ്റിന്, പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഫ്രാന്‍സിസ് തെക്കേക്കര, വാര്‍ഡ് മെമ്പര്‍ ജാന്‍സി ജോമി എന്നിവര്‍ എംഎല്‍എയോടൊപ്പം ഉണ്ടായിരുന്നു.


