പെരുമ്പാവൂര്‍: കോവിഡ് കാലഘട്ടത്തില്‍ ആരോഗ്യ മേഖലയുടെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി തൂങ്ങേലി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ വച്ച് ആശുപത്രി വികസന സമിതി യോഗം കൂടി. ഹോസ്പിറ്റലില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുവാനും, അടിയന്തരമായി അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിനും അടുത്തയാഴ്ച മുതല്‍ ഈവനിംഗ് ഓപ്പി ആരംഭിക്കുവാന്‍ തീരുമാനിച്ചു, എന്‍എച്ച് ഫണ്ട് ഉപയോഗിച്ചുള്ള ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുന്നതിനും തീരുമാനിച്ചു.
കോവിഡ് വാക്സിനേഷന് കൂടുതല്‍ ജനകീയമാക്കി എല്ലാ വിഭാഗം ആളുകള്‍ക്കും ലഭ്യമാക്കുന്നതിന് വേണ്ടി നടപടികള്‍ കൈക്കൊള്ളുവാന്‍ തീരുമാനിച്ചു. പാലിയേറ്റീവ് സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുവാനും തീരുമാനിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍ അധ്യക്ഷത വഹിച്ച യോഗം എല്‍ദോസ് പി കുന്നപ്പിള്ളില്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. വേങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് ചെയര്മാന് സി.ജെ ബാബു, മെമ്പര്‍മാരായ ലതാഞ്ജലി മുരുകന്, ഡെയ്സി ജെയിംസ് ടിആര്‍ നാരായണന് നായര്‍, സോജാ റോയി, വേങ്ങൂര്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഷീബ ചാക്കപ്പന്, ആരോഗ്യ വകുപ്പിലെ ഡോക്ടര്‍ സൈനബ, ഹെല്‍ത്ത് സൂപ്രണ്ട് രാധാകൃഷ്ണന്, എച്ച് എം സി അംഗങ്ങളായ, കെപി വര്‍ഗീസ്, സുബ്രഹ്മണ്യന് തുടങ്ങിയവര്‍ സംബന്ധിച്ചു.


