കോഴിക്കോട് മാവൂരില്‍ തെരുവുനായയുടെ ആക്രമണം. ആറുപേര്‍ക്ക് നായയുടെ കടിയേറ്റു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഒരു സ്ത്രീയുടെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീടിന് പുറത്തുനില്ക്കുയായിരുന്ന ഇവരെയാണ് തെരുവു നായ ആദ്യം കടിച്ചത്. തുടര്‍ന്ന് ഇവരുടെ ബന്ധുവിന് നേരെയും ആക്രമണമുണ്ടായി.
അതിഥി തൊഴിലാളി അടക്കമുള്ളവര്‍ക്ക് നേരെയാണ് തെരുവുനായ ആക്രമണമുണ്ടായത്. നായ പോയ വഴിയെല്ലാം ആളുകളെ ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പരുക്കേറ്റ ആറു പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ്. ആക്രമിച്ച നായയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും വിവരമുണ്ട്.


