ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരനെതിരെ സമൂഹ മാധ്യമങ്ങളിലും മറ്റും ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താന്‍ മാത്യൂ കുഴല്നാടന് എംഎല്‍എയെ കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി ചുമതലപ്പെടുത്തി.
ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ വ്യക്ത വരുത്തണമെന്ന ആര്. ചന്ദ്രശേഖരന്റെയും അദ്ദേഹത്തിനെതിരെ പരാതി ഉന്നയിച്ചവരുടെയും ആവശ്യ പ്രകാരവും ആക്ഷേപമുള്ളവരെ കേട്ട് വിശദമായ അന്വേഷണ റിപ്പോര്‍ട്ട് കെപിസിസിക്ക് സമര്‍പ്പിക്കാനാണ് മാത്യൂ കുഴല്നാടന് എംഎല്‍എയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.


