മുവാറ്റുപുഴ: മാത്യൂ കുഴല്നാടന് എംഎല്‍എ സംഘടിപ്പിച്ച ഗേള്‍സ് നൈറ്റ് ഔട്ട് പരിപാടി കേരളത്തിന് മാതൃകയാണെന്ന് നടന് മമ്മൂട്ടി. ചികിത്സ സഹായം ലഭ്യമാക്കുന്നതിനായി മാത്യൂ കുഴല്നാടന് എംഎല്‍എ സംഘടിപ്പിച്ച പരിപാടിയെയാണ് മമ്മൂട്ടി അഭിനന്ദിച്ചത്. തന്റെ മനസിലുള്ള ഒരു ആശയമായിരുന്നു ഇതെന്ന് പറഞ്ഞ മമ്മൂട്ടി പരിപാടിക്ക് നേതൃത്വം നല്കിയ എംഎല്‍എയെ ഫോണില്‍ വിളിച്ചു അദ്ദേഹം അഭിനന്ദനം അറിയിച്ചു.
പുതു തലമുറയുടെ മാറ്റങ്ങള്‍ സമൂഹം ഉള്‍ക്കൊള്ളണം. തന്റെ മനസിലുള്ള ഒരു ആശയമായിരുന്നു ഇത്. രാത്രി ജീവിതവും ഷോപ്പിംഗും സ്വതന്ത്രമായ സഞ്ചാരവും നേരത്തെ തന്നെ നടപ്പിലാക്കേണ്ട കാര്യങ്ങള്‍ ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മുവാറ്റുപുഴ സെന്റ് അഗസ്ത്യന്‍സ് ഗേള്‍സ് സ്കൂളിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് ചികിത്സ സഹായം ലഭ്യമാക്കുന്നതിനാണ് മാത്യൂ കുഴല്നാടന് എംഎല്‍എ ഗേള്‍സ് നൈറ്റ് ഔട്ട് പരിപാടി സംഘടിപ്പിച്ചത്. കുട്ടികള്‍ തന്നെയാണ് ഭക്ഷണം പാചകം ചെയ്തതും വിളമ്പിയതും. വൈകിട്ട് 5 മണി മുതല്‍ രാത്രി 11 വരെയാണ് പരിപാടി സംഘടിപ്പിച്ചത്.
കുട്ടികളുടെയും പ്രശസ്തരായ കലാകാരന്മാരുടെയും കലാപരിപാടികളും ഗേള്‍സ് നൈറ്റ് ഔട്ട് പരിപാടിക്ക് മാറ്റുകൂട്ടിയിരുന്നു.
സ്കൂളിനെയും വിദ്യാര്‍ത്ഥികളെയും അഭിനന്ദിക്കുന്നതായും ഇത്തരം നൂതന ആശയങ്ങള്‍ ഇനിയും നടപ്പിലാക്കണം എന്നും മമ്മൂട്ടി എംഎല്‍എയെ അറിയിച്ചു.


