കേരളത്തിലെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇടിമിന്നലേറ്റ് സ്ഥാനാര്‍ഥി മരണ മടഞ്ഞ ദിവസത്തിന് ഇന്ന് മുപ്പത്തി ഒന്ന് വര്‍ഷം. കോട്ടയം ലോക്സഭാ സ്ഥാനാര്‍ത്ഥി രമേശ് ചെന്നിത്തലയും ഏറ്റുമാനൂര്‍ നിയമസഭാ സ്ഥാനാര്‍ഥി ബാബു ചാഴികാടനും തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി 1992 മെയ് 15 ന് തുറന്ന ജീപ്പില്‍ സഞ്ചരിക്കവെ മാന്നാനം വാരിമുട്ടത്ത് വെച്ച് ഇടിമിന്നലേറ്റത്. ഇടിമിന്നലേറ്റ് രമേശ് ചെന്നിത്തല നിസ്സാര പരിക്കേറ്റ് മരണത്തീല്‍ നിന്ന് രക്ഷപ്പെട്ടപ്പോള്‍, ബാബു ചാഴികാടന് ആ ദുരന്തത്തില്‍ മരണമടഞ്ഞു.
ആ ഓര്‍മ്മകളുടെ മുന്നില്‍ ബാബു ചാഴികാടനെ ശവസംസ്കാരം നടത്തിയ അരീക്കര സെന്റ് റോക്കീസ് കനാനായ കത്തോലിക്കാ പള്ളി സെമിത്തേരിയില്‍ പള്ളി വികാരി ഫാദര്‍ ജോര്‍ജ് കപ്പുകാലായീല് നേതൃത്വത്തില്‍ അനുസ്മരണ പ്രാര്‍ത്ഥനകള്‍ നടന്നു. ബാബു ചാഴികാടന്റെ സഹോദരന് തോമസ് ചാഴികാടന് എംപി, ബന്ധുമിത്രാദികള്‍, കുടുംബാംഗങ്ങള്‍, വിവിധ രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


