ഇടുക്കി, കട്ടപ്പന നഗരസഭയില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ച് ഡോമിസിലറി കെയര്‍ സെന്ററിന്റെ ഉദ്ഘാടന ചടങ്ങ്. ജനപ്രതിനിധികള്‍ ഉള്‍പ്പെടെ നൂറിലേറെ പേരാണ് സാമൂഹ്യ അകലം പാലിക്കാതെ ചടങ്ങില്‍ പങ്കെടുത്തത്.
ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്, എംഎല്‍എ റോഷി അഗസ്റ്റിന്, കട്ടപ്പന നഗരസഭ ചെയര്‍പേഴ്സണ്‍ ബീന ജോബി എന്നിവര്‍ പങ്കെടുത്തു. കട്ടപ്പന നഗരസഭ പരിധിയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനിടെയാണ് ജനപ്രതിനിധികള്‍ അടക്കമുള്ളവരുടെ ഭാഗത്തു നിന്നുള്ള ഗുരുതര അലംഭാവം.


