കളമശേരി: ആദ്യമായി കളമശേരിയില്‍ നടക്കുന്ന സിപിഐഎം ജില്ലാ സമ്മേളനം ചരിത്ര സംഭവമാകുമെന്ന് സ്വാഗത സംഘം ചെയര്മാന് കെ ചന്ദ്രന്‍പിള്ള പറഞ്ഞു. സമ്മേളന ഒരുക്കങ്ങള്‍ വിശദീകരിച്ച് ബിടിആര്‍ മന്ദിരത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കളമശേരി ഏരിയ കമ്മിറ്റി പുനഃസംഘടിപ്പിച്ച ശേഷം ആദ്യമായി ഏറ്റെടുക്കുന്ന വലിയ ചുമതലയാണ് ജില്ലാ സമ്മേളനം.
ഒരുമാസത്തിലേറെയായി എല്ലാ വര്‍ഗ ബഹുജന സംഘടനകളെയും സാംസ്കാരിക സാമൂഹ്യ പ്രസ്ഥാനങ്ങളെയും ഉള്‍പ്പെടുത്തി വിപുലമായ സംഘാടക സമിതി രൂപീകരിച്ച് ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.വികേന്ദ്രീകരിച്ച പ്രവര്‍ത്തനങ്ങളിലൂടെ മികച്ച പ്രചാരണം ഉറപ്പാക്കി. ബോര്‍ഡുകളും പോസ്റ്ററുകളും കൊടിതോരണങ്ങളും കമാനങ്ങളും കൊണ്ട് വ്യവസായന ഗരിയാകെ ചുവപ്പണിഞ്ഞു.
സംസ്ഥാന തെരുവു നാടക മത്സരങ്ങളും കലാമത്സരങ്ങളും കലാജാഥയും സംഘടിപ്പിച്ചു. പ്രൗഢമായ സദസ്സില്‍ മൂന്ന് സെമിനാറുകള്‍ നടത്തി. ചരിത്ര ചിത്രപ്രദര്‍ശനം നൂറുകണക്കിനാളുകള്‍ കണ്ടുകഴിഞ്ഞു.
തിങ്കള്‍ വൈകിട്ട് ദീപശിഖയും പതാകയും പ്രീമിയര്‍ കവലയില്‍ എത്തും. 14ന് പ്രതിനിധി സമ്മേളനവും 16ന് പൊതു സമ്മേളനവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ കെ എന്‍ ഗോപിനാഥ്, സികെ പരീത്, കെബി വര്‍ഗീസ്, സിപി ഉഷ എന്നിവര്‍ പങ്കെടുത്തു.


