തൃശൂര്‍ : എടത്തിരുത്തിയില്‍ തൊഴിലുറപ്പ് പണിയ്ക്കിടെ തൊഴിലാളി കടന്നല് കുത്തേറ്റ് മരിച്ചു. പൊന്തക്കാട് വെട്ടുന്നതിനിടെ കടന്നല് കൂടിളകുകയായിരുന്നു.എടത്തിരുത്തിയില്‍ ഇരുപത്തിമൂന്നു തൊഴിലുറപ്പ് തൊഴിലാളികള്‍ പണിയെടുക്കുകയായിരുന്നു. തോട് വൃത്തിയാക്കലായിരുന്നു ജോലി. പൊന്തക്കാട് വെട്ടിമാറ്റുന്നതിനിടെ കടന്നല് കൂടിളകി.
ഏഴു പേര്‍ക്ക് കുത്തേറ്റു. എടത്തിരുത്തി സ്വദേശി തിലകന് ആണ് മരിച്ചത്. എഴുപത് വയസായിരുന്നു. തിലകനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉച്ചയ്ക്കു പന്ത്രണ്ടു മണിയോടെയായിരുന്നു കടന്നല് കുത്തേറ്റത്.ആറു തൊഴിലാളികളെ കാട്ടൂരിലേയും കരാഞ്ചിറയിലേയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.


