കോഴിക്കോട് : പ്രശസ്ത ചലച്ചിത്ര നിര്‍മാതാവും ചലച്ചിത്ര വികസന കോര്പറേഷന് മുന്‍ ചെയര്‍മാനുമായ പി.വി.ഗംഗാധരന് കോഴിക്കോട്ട് അന്തരിച്ചു. അങ്ങാടിയും ഒരു വടക്കന്‍ വീരഗാഥയും തൂവല്‍ക്കൊട്ടാരവും ഏകലവ്യനും നോട്ട്ബുക്കും അടക്കം ഒട്ടേറെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാതാവാണ്. എഐസിസി അംഗമായിരുന്ന അദ്ദേഹം 2011 ൽ കോഴിക്കോട് മണ്ഡലത്തിൽ സ്ഥാനാർഥിയായിരുന്നു. കെടിസി ഗ്രൂപ് സ്ഥാപകൻ പി.വി.സാമിയുടെയും മാധവി സാമിയുടെയും മകനായാണ് ജനനം. മാതൃഭൂമി മാനേജിങ് ഡയറക്ടർ പി.വി. ചന്ദ്രൻ സഹോദരനാണ്.