തൃശൂരില്‍ അമ്പിളിക്കല കൊവിഡ് സെന്ററിലെ പ്രവര്‍ത്തനത്തില്‍ ജയില്‍ വകുപ്പിന് വീഴ്ചയെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. സംഭവത്തില്‍ ജില്ലാ ജയില്‍ സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്തു.
കൊവിഡ് സെന്ററില്‍ പതിനേഴുകാരന് മര്‍ദനമേറ്റ സംഭവത്തില്‍ രണ്ട് ജയില്‍ ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്തു. ഡിപിഒ അരുണ്‍, എപിഒ രമേഷ് എന്നിവര്‍ക്കാണ് സസ്പെന്ഷന്. ഇവര്‍ ഷമീറിന്റെ മരണത്തിലും ആരോപണ വിധേയരാണ്.
അതേസമയം, അമ്പിളിക്കല കൊവിഡ് സെന്ററിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. ജയിലില്‍ തന്നെ കൊവിഡ് സെന്റര്‍ സജ്ജീകരിക്കാനാണ് തീരുമാനം.


