തിരുവല്ല: സ്ത്രീകള്‍ക്ക് ഭരണപങ്കാളിത്തത്തിലടക്കം സംവരണ അനുപാതം വര്‍ദ്ധിപ്പിക്കണമെന്ന് സി പി ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയന് . മഹിളാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവല്ല കെ.എസ്.ആര്.ടി.സി കോര്‍ണറില്‍ നടന്ന വനിതാ സംവരണ ദിനം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത മേഖലകളിലും പുരുഷനൊപ്പം സ്ത്രീകളും എത്തിച്ചേര്‍ന്നുവെങ്കിലും ഭരണപങ്കാളിത്തതില് സ്ത്രീകളുടെ അനുപാതം കുറവാണ്. നൂതന ശാസ്ത്ര സാങ്കേതിക മേഖലയിലടക്കം പുരുഷനൊപ്പം സ്ത്രീകളും ജോലി ചെയ്യുന്നുവെങ്കിലും പാര്‍ലമെന്റും നിയമസഭയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമടക്കമുള്ള ഭരണപരമായ മേഖലയില്‍ സ്ത്രീ അനുപാതം വേണ്ടത്ര ലഭ്യമാക്കാനായിട്ടില്ലയെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. സ്ത്രീ പ്രാതിനിധ്യം വേണ്ടത്ര ലഭിക്കണ മെന്നത് കൊണ്ടാണ് മഹിളാസംഘത്തിന്റെ നേതൃത്വത്തില്‍ രാജ്യ വ്യാപകമായി പ്രക്ഷോഭമുയര്‍ത്തിയത് അതെത്തുടര്‍ന്ന് കാല് നൂറ്റാണ്ടിന് മുമ്പ് ദേവഗൗഡ സര്‍ക്കാരിന്റെ കാലത്ത് രാജ്യസഭയില്‍ വനിതാ സംവരണ ബില്‍ പാസാക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ ജില്ലാ എക്സി. അംഗം അഡ്വ.കെ ജി.രതിഷ്കുമാര്‍, മഹിളാ സംഘം ജില്ലാ സെക്രട്ടറി പത്മിനിയമ്മ, സംസ്ഥാന വൈസ് പ്രസിഡന്റ് എം.പി മണിയമ്മ., സംസ്ഥാന കമ്മിറ്റയംഗം വിജയമ്മ ഭാസ്കര്‍, ജില്ലാ പഞ്ചായത്തംഗം ശ്രീന ദേവി കുഞ്ഞമ്മ .ജി., മായാ ഉണ്ണികൃഷ്ണന്,ലേഖ അനില്‍ ,സി പി ഐ മണ്ഡലം അസി.സെക്രട്ടറി പി. ശശികുമാര്‍, തങ്കമണി വാസുദേവ് എന്നിവര്‍ സംസാരിച്ചു


