മൂവാറ്റുപുഴ: യൂത്ത് കോണ്‍ഗ്രസ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍പോലീസ് സ്റ്റേഷന് ഉപരോധിച്ചു. മുവാറ്റുപുഴ പെരുമാറ്റത്തു താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളായ ദമ്പതികളുടെ നാലര വയസ്സ് പ്രായമുള്ള പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ പോലീസ് വീഴ്ച വരുത്തിയെന്നാരോപിച്ചായിരുന്നു സ്റ്റേഷന് ഉപരോധിച്ചത്.
ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയെ ചൂഷണത്തിനരയാക്കിയവര്ക്കെതിരെ നടപടി സ്വീകരിക്കാന്‍ താമസിച്ച പോലീസ് മുന്‍വിധിയോടു കൂടിയാണ് കേസന്വേഷണം നടത്തുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. കുട്ടിയുടെ പരിക്കുകള്‍ക്ക് കാരണം ആയിട്ട് പറയുന്ന കാര്യങ്ങള്‍ വിശ്വാസ രഹിതമാണെന്ന് ആരോപിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പോലീസ് സ്റ്റേഷന് ഉപരോധിച്ചത്.
മാര്‍ച്ച് 27 ന് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്അഡ്മിറ്റ് ആയ പെണ്‍കുട്ടി അടിയന്തര ശസ്ത്രക്രിയയക്ക് വിധേയയാക്കി തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ് ഇപ്പോഴും. ആശുപത്രി അധികൃതര്‍ മാര്‍ച്ച് ഇരുപതിയെഴം തീയതി തന്നെ ഈ വിവരം പൊലീസിന് കൈമാറിയെങ്കിലും നാലു ദിവസം കഴിഞ്ഞ് മുപ്പതാം തീയതി മാത്രമാണ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കേസ് അന്വേഷിക്കാനും തയ്യാറായത്.
പത്രമാധ്യമങ്ങളില്‍ ഇത് വാര്‍ത്തയാകുന്നത് വരെ വിഷയത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറാകാതിരുന്ന പോലീസ് തുടക്കത്തില്‍ ഉണ്ടായ വീഴ്ച മറച്ചു വെക്കാനായി കാര്യങ്ങള്‍ നിസ്സാര വല്‍ക്കരിച്ച മുന്‍വിധിയോടുകൂടി ആണ് കേസന്വേഷണം നടത്തുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് മൂവാറ്റുപുഴ നിയോജക മണ്ഡലം പ്രസിഡണ്ട് സമീര്‍ കോണിക്കല്‍ ഉപരോധത്തിന് നേതൃത്വം നല്കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റഫീഖ്, ജില്ല സെക്രട്ടറി റിയാസ് താമരപ്പിള്ളില്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കന്മാരായ ജെയിംസ് ജോഷി,ഫൈസല്‍ വടക്കേനത്ത്, ടിന്റോ ജോസ്,ഷൗക്കത്തലി മീരാന്‍, അമല്‍ ബാബു, എബി പൊങ്ങാനത്തില്,ബിനില്‍ മാത്യു, കനകമണി, ശാഫി കബീര്‍, നസീഫ് എ എന്‍, ജിന്‍ഷാദ്, അലി ഇലഞ്ഞയില്, ആന്റണി വിന്‍സെന്റ, ജോപോല് ജോണ്‍, അമല്‍ എല്‍ദോസ്, അന്‍സാഫ് മുഹമ്മദ്, റാസിഖ് അലി തുടങ്ങിയവര്‍ സംസാരിച്ചു.


