മൂവാറ്റുപുഴ: സി.പി.എം സംസ്ഥാന സമ്മേളന ചെലവിലേക്കുള്ള ഫണ്ട് സമാഹരിക്കുന്നത്തിനായി മൂവാറ്റുപുഴ ഏരിയ അതിര്‍ത്തിയിലെ 165 ബ്രാഞ്ചുകളിലും ഹുണ്ടിക കളക്ഷന്‍ നടത്തി. സി.പി.എം സംസ്ഥാന കമ്മറ്റിയംഗം മുതല്‍ ബ്രാഞ്ച് സെക്രട്ടറിമാര്‍ വരെ വിവിധ ബ്രാഞ്ച് അതിര്‍ത്തികളില്‍ ഫണ്ട് പിരിവിന് നേതൃത്വം നല്കി.
മൂവാറ്റുപുഴ ടൗണ്‍ ബ്രാഞ്ചും ടൗണ്‍ എ.കെ.ജി ബ്രാഞ്ചും സംയുക്തമായി നടത്തിയ ഹുണ്ടിക പിരിവ് സി.പി.എം സംസ്ഥാന കമ്മറ്റി അംഗം ഗോപി കോട്ടമുറിക്കല്‍ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ കമ്മറ്റി അംഗം സജി ജോര്‍ജ്ജ്, അജേഷ് കോട്ടമുറിക്കല്‍, ബ്രാഞ്ച് സെക്രട്ടറിമാരായ രജീഷ് ഗോപിനാഥ്, ജിനുമോന്‍ ഒ.ജി എന്നിവര്‍ നേതൃത്വം നല്കി.
തൃക്കളത്തൂര്‍ കാവുംപടി ബ്രാഞ്ചില്‍ ജില്ലാ സെക്രട്ടറിയേറ്റ് പി.ആര്. മുരളീധരനും, പായിപ്ര സൊസൈറ്റി പടിയില്‍ ഏരിയ സെക്രട്ടറി കെ.പി. രാമചന്ദ്രനും ഹുണ്ടിക പിരിവിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പായിപ്ര സ്ക്കൂള് പടി ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നടന്ന ഹുണ്ടിക പിരിവ് പെരുമ്പാവൂര്‍ ഗുഡ് നെസ് ഗോസറി ഉടമയും വെല്‍നസ്സ് ട്രൈനറുമായ ഇ.എസ്. നായര്‍ ഉദ്ഘാടനം ചെയ്തു.
ബ്രാഞ്ച് സെക്രട്ടറി വി.എച്ച്. ഷെഫീക്ക്, സി.കെ.ഉണ്ണി, പി.എ. കബീര്‍, എം.എം. സിറാജ്, പി.എം. ബാവു, സിജോ പഴുകുടി, എല്‍ദോസ് ,പി.എസ്. ബഷീര്‍, ഷാജി, കെ.കെ.ജബ്ബാര്‍ എന്നിവര്‍ നേതൃത്വം നല്കി. ഇന്ന് നഗരങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍, ഓഫീസുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ഹുണ്ടിക കളക്ഷന്‍ നടത്തുമെന്ന് ഏരിയ സെക്രട്ടറി അറിയിച്ചു.


