പെരുമ്പാവൂര്‍: എസ്.എന്‍.ഡി.പി. യോഗം കുന്നത്തുനാട് യൂണിയന്റെ നേതൃത്വത്തില്‍ രണ്ടു ദിവസമായി നടന്നു വന്നിരുന്ന പ്രീ മാരേജ് കൗണ്‍സിലിംഗ് ക്ലാസ് സമാപിച്ചു. സര്‍ട്ടിഫിക്കറ്റുകളുടെ വിതരണ ഉദ്ഘാടനം മുന്‍ ടെല്‍ക്ക് ചെയര്മാന് അഡ്വ. എന്‍.സി. മോഹനന് നിര്‍വഹിച്ചു.
യൂണിയന് കൗണ്‍സില്‍ കണ്‍വീനര്‍ സജിത്ത് നാരായണന് അധ്യക്ഷത വഹിച്ചു. ചെയര്മാന് കെ.കെ. കര്ണന് മുഖ്യ പ്രഭാഷണം നടത്തി. കമ്മിറ്റി അംഗം എം.എ. രാജു, വനിതാ സംഘം യൂണിയന് സെക്രട്ടറി ഇന്ദിര ശശി, യൂത്ത് മൂവ്മെന്റ് യൂണിയന് കണ്‍വീനര്‍ അഭിജിത്ഉണ്ണികൃഷ്ണന്, നളനി മോഹനന്, മോഹിനി വിജയന്, ഉഷ ബാലന് എന്നിവര്‍ സംസാരിച്ചു.