എറണാകുളം: വര്‍ഷങ്ങളായി കാത്തിരുന്ന പട്ടയം കളക്ടര്‍ നേരിട്ട് അനുവദിച്ചതിന്റെ സന്തോഷത്തിലാണ് കോതമംഗലം താലൂക്കിലെ അഞ്ചു കുടുംബങ്ങള്‍. ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ നേതൃത്വത്തില്‍ നടത്തിയ കോതമംഗലം താലൂക്കിലെ സഫലം ഓണ്‍ലൈന്‍ അദാലത്തില്‍ ആണ് അഞ്ചു കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിച്ചത്. കീരമ്പാറ കുമ്പളത്തുംകുടിയില് കര്ത്യയായനി, ഉരുളംതണ്ണി വേണാട് വീട്ടില്‍ അഞ്ചു, കോതമംഗലം മാളിയേക്കല്‍ എം. എസ് വര്‍ഗീസ്, കുട്ടമ്പുഴ നെല്ലിപറമ്പില്‍ ഉഷ അശോകന്, നെല്ലിമറ്റം കള്ളാച്ചിയില്‍ റെയ്ച്ചല്‍ ബേബി എന്നിവര്‍ക്ക് ആണ് പട്ടയം അനുവദിച്ചത്. പത്തു വര്‍ഷത്തില്‍ ഏറെയായി ഇവര്‍ പട്ടയത്തിനുള്ള കാത്തിരിപ്പില്‍ ആയിരുന്നു.
13 അപേക്ഷകള്‍ ആണ് ഇത്തവണ അദാലത്തില്‍ പരിഗണിച്ചത്. അവയില്‍ 11 അപേക്ഷകളും തീര്‍പ്പാക്കി. എ. ഡി. എം. സാബു കെ. ഐസക്, ഹുസൂര്‍ ശിരസ്തദാര്‍ ജോര്‍ജ് ജോസഫ്, കോതമംഗലം തഹസില്‍ദാര്‍ റെയ്ച്ചല്‍ കെ വര്‍ഗീസ്,ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ കെ ശ്യാമ, ഐ. ടി മിഷന് ഡി. പി. എം വിഷ്ണു കെ. മോഹന്‍, തുടങ്ങിയവരും അദാലത്തില്‍ പങ്കെടുത്തു.


