ആറ്റിങ്ങല്‍: കഴിഞ്ഞ ദിവസം ജീവനക്കാര്‍ക്ക് രോഗം സ്ഥിതീകരിച്ചതിനെ തുടര്‍ന്ന് നഗരസഭ അടച്ചുപൂട്ടിയ വസ്ത്രാലയങ്ങളായ കല്യാണ്സില്ക്സിലെയും, വെഡ്ലാന്റിലെയും 25 ജീവനക്കാരുടെ പരിശോധന ഫലമാണ് നെഗറ്റീവ്. വലിയകുന്ന് താലൂക്കാശുപത്രിയില്‍ വച്ചായിരുന്നു ഇവരുടെ ആന്റിജന്‍ ടെസ്റ്റ് നടത്തിയത്. കല്യാണില്‍ നിന്ന് 15 പേരും, വെഡ്ലാന്റിലെ 10 പേരുമാണ് പരിശോധനക്ക് വിധേയരായത്.
ഇതില്‍ ഇരു സ്ഥാപനങ്ങളിലെയും പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടെ സ്രവങ്ങള്‍ ആര്.റ്റി.പി.സി.ആര് ടെസ്റ്റിന് അയച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം ഇവരുടെ പരിശോധന ഫലം അറിയാനാകും. ഇതിന് ശേഷം മാത്രമെ രണ്ട് സ്ഥാപനങ്ങളും തുറക്കാനുള്ള അനുമതി നഗരസഭ നല്കു എന്ന് ചെയര്മാന് എം. പ്രദീപ് അറിയിച്ചു.